കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള ഹജ്ജ് യാത്രക്കൂലി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്‍ലിം ജമാഅത്ത് ഫെബ്രുവരി ഒന്നിന് വിമാനത്താവള മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമരം പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.കെ. അഹമ്മദ് കുട്ടി മുസ്‍ലിയാർ, സെക്രട്ടറിമാരായ സി.പി. സൈതലവി, മുസ്തഫ കോഡൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
















