കൊച്ചി : വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കും തങ്ങളുടെ കസ്റ്റമർ കമ്മ്യുണിക്കേഷൻസ് ക്‌ളൗഡ് സംവിധാനത്തിലൂടെ മികച്ച ആശയ വിനിമയ സാധ്യതകൾ ഉറപ്പാക്കുന്ന സിൻച്, കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. തൃക്കാക്കരയിലെ യു ബി ബിസിനസ് സെന്ററിൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച സിൻച്, മെസേജിങ്, വോയ്‌സ് കാളുകൾ, ഇ – മെയിൽ മേഖലകളിൽ പേരുകേട്ട കമ്പനിയാണ്. ആഗോളതലത്തിൽ പ്രമുഖ ടെക്‌നോളജി കമ്പനികൾ ഉൾപ്പടെ 1,50,000-ത്തിലധികം സ്ഥാപനങ്ങൾ സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവർത്തിക്കുന്ന സിൻചിന്റെ ഗ്ലോബൽ സൂപ്പർ നെറ്റ് വർക്ക് നൽകുന്ന ആശയ വിനിമയ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
കൊച്ചിയിൽ ആരംഭിച്ച പുതിയ കേന്ദ്രത്തിലൂടെ കേരളത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യാനുസരണമുള്ള ആശയ വിനിമയ സേവനങ്ങൾ നൽകുക എന്നതാണ് സിൻച് ലക്ഷ്യമിടുന്നത്. കൊച്ചിയിലെയും പരിസരങ്ങളിലെയും ബാങ്കിങ്, സാമ്പത്തിക സേവന സ്ഥാപനങ്ങൾ, റീറ്റെയ്ൽ മേഖലയിലെ കമ്പനികൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സിൻച് തങ്ങളുടെ സേവനങ്ങൾ പ്രദാനം ചെയ്യും. പുതിയ കൊച്ചി കേന്ദ്രത്തിലെ വിദഗ്ധർ ഉപഭോക്‌തൃ സ്ഥാപനങ്ങൾക്കായി പുഷ് മെസേജിങ്, വാട്സ് ആപ്പ് ബിസിനസ് എ പി ഐ, ഇമെയിൽ – ഐ വി ആർ സേവനങ്ങൾ, ചാറ്റ് ബോട്ട് സേവനങ്ങൾ, മറ്റ് സി പി എ എ എസ് സേവനങ്ങൾ തുടങ്ങിയവയ്‌ക്കൊപ്പം, കസ്റ്റമർ സപ്പോർട്ടും നൽകും.
“വൈവിധ്യമാർന്ന ഉപഭോക്തൃ സമൂഹം, വളരുന്ന സാമ്പത്തിക രംഗം എനീ സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ ദക്ഷിണേന്ത്യ ഞങ്ങൾക്ക് മികച്ച ബിസിനസ് സാധ്യതകളാണ് മുന്നോട്ടു വയ്ക്കുന്നത്. ഈ സവിഷേതകൾ സിൻച് നൽകുന്ന സേവനങ്ങൾക്ക് വളരെ ബൃഹത്തായ വിപണി സാധ്യതയാണ് തുറക്കുന്നത്. കൊച്ചിയിലെ പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചതോടെ കേരളത്തിലുടനീളമുള്ള നിരവധി ഉപഭോക്താക്കൾക്ക് മികവാർന്ന സേവനങ്ങൾ ഉറപ്പാക്കാൻ ഞങ്ങൾക്ക് കഴിയും. ഞങ്ങളുടെ സവിശേഷമായ സി പി എ എ എസ് സാങ്കേതികവിദ്യ ഇവിടെയുള്ള ഉപഭോക്തൃ കമ്പനികൾക്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനോടൊപ്പം, സാങ്കേതിക തലത്തിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കി മുന്നേറാനും സഹായിക്കും,” എന്ന് സിൻച് മാനേജിങ് ഡയറക്ടർ നിതിൻ സിംഘാൾ പറഞ്ഞു. കമ്പനിയുടെ വാട്സ് ആപ്പ് ബിസിനസ് സൊല്യൂഷൻ മുഖേന ദക്ഷിണേന്ത്യയിലെ ബാങ്കുകൾക്ക് തങ്ങളുടെ 90 ശതമാനം ഉപഭോക്താക്കളുമായി മൊബൈൽ ബാങ്കിങ് സേവനങ്ങളിലൂടെ വിശ്വസ്തവും ഫലപ്രദവുമായി ബന്ധപ്പെടാൻ സാധ്യമാകുന്നുണ്ട്, സിൻച് എം ഡി പറഞ്ഞു.
ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ്, മണപ്പുറം, ജിയോജിത്ത് ഫിനാൻഷ്യൽസ്, ഇൻഡൽ മണി, ജോയ് ആലുക്കാസ്, ലുലു ഗ്രൂപ്പ്, മൈ ജി, ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ്, മലയാള മനോരമ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്ക് സിൻച് തങ്ങളുടെ സി പി എ എ എസ് സേവനങ്ങൾ പ്രദാനം ചെയ്യും.