കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി. കൊച്ചി കളമശ്ശേരിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. റോഡരികില്‍ സംഘി ഗവര്‍ണര്‍ ഗോ ബാക്ക് ബാനര്‍ കാണിച്ചായിരുന്നു പ്രതിഷേധം.
സര്‍വകലാശാലകളിലെ സംഘപരിവാര്‍വത്കരണത്തിനെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് എറണാകുളത്ത് കളമശേരിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയാണ് കരിങ്കൊടി കാണിച്ചത്.
READ ALSO…അനസ്തേഷ്യ നല്‍കിയതിനു പിന്നാലെ യുവതി മരിച്ച സംഭവം; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
സ്ഥലത്തെത്തിയ പൊലീസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ തയ്യാറായില്ല. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും മടങ്ങിപ്പോവുകയുമായിരുന്നു.
















