തച്ചമ്പാറ: സ്വകാര്യ ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ ജീവനക്കാരന് പൊള്ളലേറ്റു. അഞ്ച് ശീതീകരണികളും വൈദ്യുത ഉപകരണങ്ങളും കത്തിനശിച്ചു. തച്ചമ്പാറ ടൗണിനോട് ചേർന്ന ഇസാഫ് ആശുപത്രിയിലാണ് തിങ്കളാഴ്ച ഉച്ചയോടെ തീപടർന്നത്.
എക്സ്റെ മെഷീൻ സൂക്ഷിച്ച മുറിക്ക് മുകളിലെ എ.സി ഉപകരണത്തിലാണ് ആദ്യം തീ പടർന്നത്. അഗ്നി പ്രതിരോധ സംവിധാനം ഉപയാഗപ്പെടുത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ഉച്ചവെയിലും കാറ്റും തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാൻ കാരണമായതായി ജീവനക്കാർ പറഞ്ഞു. ആശുപത്രി ജീവനക്കാരനായ ഡാനിയൻ വർഗ്ഗീസിന്റെ (42) കൈപ്പത്തിക്ക് പൊള്ളലേറ്റു. പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു.
Read also: ഒറ്റപ്പാലം നഗരസഭ; 31.66 ലക്ഷം രൂപയുടെ 10 പുതിയ പദ്ധതികൾക്ക് കൗൺസിൽ യോഗം അംഗീകാരം നൽകി
തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്നും അഗ്നിരക്ഷസേന എത്തിയാണ് നീ കെടുത്തിയത്. സ്റ്റേഷൻ ഓഫിസർ സുൽഫി ഇബ്രാഹിം, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സജിത്ത് മോൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അജീഷ്, വി. സുരേഷ് കുമാർ, പ്രശാന്ത്, നിഷാദ് ഹോം ഗാർഡ് അനിൽകുമാർ, ഡ്രൈവർ രാഗിൽ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശം കണക്കാക്കി വരുകയാണെന്ന് അധികൃതർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു