കോഴിക്കോട്: ഫെബ്രുവരി 3 ന് നടക്കുന്ന മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾക്ക് തുടക്കം കുറിച്ച് നഗരിയിൽ പതാകയുയർത്തി. മർകസ് സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാരും ചടങ്ങിന് നേതൃത്വം നൽകി. സമ്മേളന പ്രചാരണ സമിതി ചെയർമാൻ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലിയുടെയും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ മഖാമുകളിൽ നടന്ന സിയാറത്തിന് ശേഷമാണ് പതാക മർകസിൽ എത്തിച്ചത്. നാലുമണിക്ക് നടന്ന പതാക ഉയർത്തലിൽ വി മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ താഴപ്ര, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, എ സൈഫുദ്ദീൻ ഹാജി, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, സി പി ഉബൈദുല്ല സഖാഫി, പി സി അബ്ദുല്ല ഫൈസി, അബ്ദുല്ല സഖാഫി മലയമ്മ, സത്താർ കാമിൽ സഖാഫി, ഉമറലി സഖാഫി എടപ്പുലം, സൈനുദ്ദീൻ അഹ്‌സനി മലയമ്മ, അബ്‌ദുറഹ്‌മാൻ ഹാജി പാലത്ത്, അബ്ദുല്ല കരുവമ്പോയിൽ സംബന്ധിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കോ-ഓർഡിനേഷൻ കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന പഞ്ചദിന മതവിജ്ഞാന പരമ്പരക്ക് ദേവർശോല അബ്‌ദുസ്സലാം മുസ്‌ലിയാരുടെ പ്രഭാഷണത്തോടെ ഇന്നലെ തുടക്കമായി. മുഹമ്മദ് ഫാളിൽ നൂറാനി, ഇബ്റാഹീം സഖാഫി താത്തൂർ, വി പി എ തങ്ങൾ ആട്ടീരി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി വരും ദിവസങ്ങളിലായി പ്രഭാഷണം നടത്തും. മർകസ് സ്ഥാപനങ്ങളുടെ അയൽവാസികളും സഹകാരികളുമായ 500 കുടുംബങ്ങളുടെ സംഗമമായ അയൽപക്ക സത്കാരവും ഇന്നലെ നടന്നു.