ഇനി ദോശ കല്ല് ഒട്ടിപ്പിടിക്കില്ല: ഈ ടിപ്പുകൾ നിങ്ങളെ സഹായിക്കും

എല്ലാവരുടേം ഇഷ്ട്ട ഭക്ഷണമാണ് ദോശ. രാവിലെ എഴുന്നേറ്റ് ദോശ ഉണ്ടാക്കാൻ നോക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നം ദോശക്കല്ലിൽ മാവ് ഒട്ടിപ്പിടിക്കുന്നു എന്നതാണ്. നല്ല വട്ടത്തിലൊരു ദോശയ്ക്ക് മാവൊഴിക്കുമ്പോൾ ഒട്ടിപിടിച്ചും, അറ്റം കീറിയുടെ ദോശയുടെ രുചിയും സൗന്ദര്യം പൊയ്‌ പോകും

എന്നാൽ ഇനിയിപ്പോൾ അതിനെ കുറിച്ചുള്ള ടെൻഷൻ വേണ്ട. അടുത്ത തവണ ദോശയുണ്ടാക്കുമ്പോൾ ഈ ടിപ്പുകൾ പരീക്ഷിച്ചു നോക്കു 

സവാള മുറിച്ചെടുത്ത് എണ്ണയിൽ മുക്കി കല്ലിൽ പുരട്ടുക. ഇത് മാവ് കല്ലിൽ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കും

ദോശ തയ്യാറാക്കാൻ മാത്രം കല്ല് ഉപയോഗിക്കുക. പൊറോട്ട, റൊട്ടി, സാൻഡ്വിച്ച്, ഓംലെറ്റ് എന്നിവയൊന്നും ദോശക്കല്ലിൽ തയ്യാറാക്കരുത്

ദോശക്കല്ല് വൃത്തിയാക്കിയതിനു ശേഷം  ഒരു തുണി ഉപയോഗിച്ച് തുടക്കുക. 2-3 തുള്ളി എണ്ണ പുരട്ടുക, കല്ല് എണ്ണമയമുള്ളതാണെന്ന് ഉറപ്പാക്കുക.  

read also ഇഡ്ഡ്ലി സോഫ്റ്റല്ല എന്ന പരാതി വേണ്ട: ഇങ്ങനെ ചെയ്താൽ പൂവ് പോലുള്ള ഇഡ്‌ഡലി കിട്ടും