അംഗൻവാടി പ്രവർത്തകർക്ക് വേതനം ഉയർത്തി

തിരുവനന്തപുരം: അംഗൻവാടി ജീവനക്കാരുടെ വേതനം 1000 രൂപ വരെ  യതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പത്ത് വർഷത്തിന് മുകളിൽ സേവന കാലാവധിയുള്ള അംഗൻവാടി വർക്കർമാരുടെയും ഹെൽപർമാരുടെയും വേതനം 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്ക് 500 രൂപ കൂടും. 60,232 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക.

Read also: മാലിന്യത്തിന്‍റെ അളവ് തിട്ടപ്പെടുത്താൻ സര്‍വേയുമായി കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ട്

    നിലവിൽ വർക്കർമാർക്ക്‌ പ്രതിമാസം 12,000 രൂപയും, ഹെൽപർമാർക്ക്‌ 8000 രൂപയുമാണ്‌. ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന്‌ അർഹതയുണ്ടാകും. ഇരുവിഭാഗങ്ങളിലുമായി 44,737 പേർക്ക്‌ പ്രയോജനം ലഭിക്കും. 15,495 പേർക്ക്‌ 500 രൂപ വേതന വർധനയുണ്ടാകും. സംസ്ഥാനത്ത്‌ 258 ഐ.സി.ഡി.എസുകളിലായി 33,115 അംഗൻവാടികളാണ് പ്രവർത്തിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ