തിരുവനന്തപുരം: ഓപറേഷൻ ഡി ഹണ്ടിൽ ശനിയാഴ്ച സംസ്ഥാനത്ത് 281 കേസിലായി 285 പേർ അറസ്റ്റിൽ. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലുമേർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് നിയമ നടപടി സ്വീകരിക്കുന്നതിനാണ് പൊലീസിന്റെ ഓപറേഷൻ ഡി ഹണ്ട്.
Read also:ഇലക്ട്രിക് ബസുകൾ വാങ്ങിയതിൽ ക്രമക്കേടുകളുണ്ടെന്ന് സംശയിക്കുന്നു -എം. വിൻസെന്റ് എം.എൽ.എ
മയക്കുമരുന്ന് വിപണനത്തിലേർപ്പെടുന്നതായി സംശയിക്കുന്നവരെക്കുറിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തുടർച്ചയായ നിരീക്ഷണത്തിനൊടുവിൽ 1820 പേരെ ശനിയാഴ്ച പരിശോധന നടത്തി. എല്ലാ കേസിലുമായി രാജ്യാന്തര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ, കഞ്ചാവ്, ഹഷീഷ് ഓയിൽ, ബ്രൗൺ ഷുഗർ തുടങ്ങിയവ പിടിച്ചെടുത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ