“കുഞ്ഞിനെ പ്രസവിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍തന്നെ നിങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവതി”: അടിപൊളി എൻട്രിയുമായി പേളി മാണി

ഞായറാഴ്ച്ച രാവിലെയാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തില്‍വെച്ചു നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകുന്നത്. ഗോവിന്ദ് പത്മസൂര്യയുടെ അടുത്ത സുഹൃത്തക്കളായ മിയ, ജീവ, സ്വാസിക, പൂജിത, കുക്കു, ഷഫ്‌ന തുടങ്ങിയ താരങ്ങളെല്ലാം ഹല്‍ദിയും സംഗീതും ആഘോഷമാക്കി മാറ്റിയിരുന്നു.

എന്നാല്‍ ഈ ചടങ്ങിലെല്ലാം ജിപിയുടെ അടുത്ത സുഹൃത്തും നടിയും അവതാരകയുമായ പേളി മാണിയുടെ അഭാവം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി തുടങ്ങിയിരുന്നു. പേളി മാണി കൂടി ഉണ്ടായിരുന്നെങ്കില്‍ പരിപാടി കൂടുതല്‍ ഗംഭീരമാകുമായിരുന്നെന്നും പേളിയെ മിസ് ചെയ്യുന്നുവെന്നും നിരവധി ആരാധകര്‍  കമന്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ ജിപിയ്ക്കും ഗോപികയ്ക്കുമൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് പേളി. വടക്കുംനാഥ ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞുവരുന്ന ജിപിയ്ക്കും ഗോപികയ്ക്കുമൊപ്പം ഒരു സല്‍വാര്‍ ധരിച്ച് നില്‍ക്കുന്ന പേളിയെയാണ് ചിത്രത്തില്‍ കാണാൻ സാധിക്കുന്നത്.

എന്നാല്‍ ഈ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകും. തമാശരൂപത്തിലാണ് പേളി ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

READ MORE: ഗോപിക ഇനി ജിപിയ്ക്ക് സ്വന്തം: വടക്കുംനാഥന് മുന്നിൽ ഇരുവരും വിവാഹിതരായി

‘നിങ്ങള്‍ രണ്ടു പേര്‍ക്കും ആശംസകള്‍ നേരുന്നു. ഒരു കുഞ്ഞിനെ പ്രസവിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍തന്നെ നിങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. അതാണ് സൗഹൃദം. ഇത് ഫോട്ടോഷോപ്പ് ചിത്രമാണെന്ന് പലരും പറയും.

READ MORE: ‘അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ’: ട്രെയ്‌ലർ പുറത്തിറങ്ങി

സാരി ധരിക്കാന്‍ കഴിഞ്ഞില്ല. അതിന് നീ എന്നോട് ക്ഷമിക്കണം. പദ്മസൂര്യയ്‌ക്കൊപ്പമുള്ള റോളര്‍ കോസ്റ്റര്‍ റൈഡിന് ഗോപിക തയ്യാറായിക്കോളൂ.’ ചിത്രത്തിനൊപ്പം പേളി കുറിച്ചു.

ഇതിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. ഇതില്‍ ഏറ്റവും രസകരം പേളിയുടെ ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിന്റെ കമന്റാണ്. ‘മതി, മതി, വേഗം തിരിച്ചു വാ..രണ്ട് കൊച്ചുങ്ങളെ ഹാന്‍ഡ്ല്‍ ചെയ്യാന്‍ പാടാണ്.’ എന്നാണ് ശ്രീനിഷ് കുറിച്ചത്. ‘എഡിറ്റിങ് സിംഹമേ’ എന്ന് നിരവധി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 13-നാണ് പേളി മാണി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവം കഴിഞ്ഞിട്ട് കുറച്ച് നാളുകള്‍ മാത്രമായതിനാലാണ് പേളിക്ക് വിവാഹത്തിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കാന്‍ കഴിയാതിരുന്നത്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ