അറുപത്തിയൊമ്പതാമത് ഫിലിം ഫെയർ അവാർഡിന്റെ കർട്ടൻ റൈസറിൽ മൂന്നോളം സാങ്കേതിക വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടി സംവിധായിക മേഘ്ന ഗുൽസാറിൻറെ ‘സാം ബഹദൂർ’.
മികച്ച സ്പെഷ്യൽ ഇഫക്റ്റ് (വിഷ്വൽ), മികച്ച ആക്ഷൻ എന്നിവയ്ക്ക് അറ്റ്‌ലീ സംവിധാനം ചെയ്ത ‘ജവാൻ’ അർഹത നേടി. ശനിയാഴ്ച്ച ഗുജറാത്തിൽ നടന്ന ഫിലിം ഫെയർ അവാർഡിന്റെ കർട്ടൻ റൈസറിനു അഭിനേതാക്കളായ അപർശക്തി ഖുറാനെയും, കരിഷ്മ തന്നയുമാണ് ആതിഥേയത്വം വഹിച്ചത്.
‘വാട്ട് ജുംക?’ എന്ന ഗാനത്തിന് ഗണേഷ് ആചാര്യക്ക് മികച്ച നൃത്തസംവിധായകനുള്ള പുരസ്‌കാരം നേടി. ‘റോക്കി ഔർ റാണി കി പ്രേം കഹാനി’യിൽ നിന്ന്. ‘ട്വൽത് ഫെയിലിനു’ മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് ‘അനിമലിനും’, മികച്ച ശബ്ദസംവിധാനത്തിനുള്ള അവാർഡ് അനിമൽ, സാം ബഹദൂർ എന്നീ രണ്ടു സിനിമകൾ ഒരുപോലെ പങ്കിട്ടു.
മികച്ച സൗണ്ട് ഡിസൈൻ – ‘സാം ബഹാദൂർ’-കുനാൽ ശർമ്മ, ‘അനിമൽ’- സിങ്ക് സിനിമ
മികച്ച പശ്ചാത്തലസംഗീതം – ഹർഷവർദ്ധൻ രാമേശ്വർ- ‘അനിമൽ’
മികച്ച പ്രൊഡക്ഷൻ ഡിസൈൻ – സുബ്രത ചക്രവർത്തി, അമിത് റേ- ‘സാം ബഹദൂർ’
മികച്ച വിഎഫ്എക്സ് – റെഡ് ചില്ലീസ് VFX- ‘ജവാൻ’
മികച്ച എഡിറ്റിംഗ് – ജസ്‌കുൻവർ സിംഗ് കോഹ്‌ലി, വിധു വിനോദ് ചോപ്ര- ‘ട്വൽത് ഫെയിൽ’
മികച്ച വസ്ത്രാലങ്കാരം – സച്ചിൻ ലവ്‌ലേക്കർ, ദിവ്യ ഗംഭീർ,നിധി ഗംഭീർ- ‘സാം ബഹദൂർ’
മികച്ച ഛായാഗ്രഹണം – അവിനാഷ് അരുൺ ധവാരെ- ‘ത്രീ ഓഫ് അസ്’
READ MORE: ആർ രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി സൂര്യ
മികച്ച കൊറിയോഗ്രഫി – “വാട്ട് ജുംക”- ഗണേഷ് ആചാര്യ- ‘റോക്കി ഔർ റാണി കി പ്രേം കഹാനി’
മികച്ച ആക്ഷൻ – സ്പിറോ റസാറ്റോസ്, അനൽ അരസു, ക്രെയ്ഗ് മക്രേ, യാനിക് ബെൻ, കെച്ച ഖംഫക്‌ഡീ, സുനിൽ റോഡ്രിഗസ്- ‘ ജവാൻ’
ജനപ്രിയ, നിരൂപക വിഭാഗങ്ങളിലെ അവാർഡുകൾ ഇന്നാണ് പ്രഖ്യാപിക്കുന്നത്.
ഗാന്ധിനഗറിലെ മഹാത്മാഗാന്ധി എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിലാണ് കർട്ടൻ റൈസർ പരിപാടി നടന്നത്. 69-ാമത് ഫിലിംഫെയർ അവാർഡ് 2024 ൻ്റെ പ്രധാന ഇവൻ്റ് ജനുവരി 28 ആണ് നടക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ