‘മലൈക്കോട്ടൈ വാലിബൻ’ ക്ഷമയോടെ കണ്ടിരുന്നാൽ തീർച്ചയായും ഗംഭീര തിയറ്റർ അനുഭവം തന്നെയാകും: പക്ഷെ: മിഥുൻ രമേശ് റിവ്യൂ

മോഹൻലാൽ നായകനായെത്തിയ ‘മലൈക്കോട്ടൈ വാലിബൻ’ സിനിമ കണ്ടശേഷം തന്റെ അഭിപ്രായം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു നടൻ മിഥുൻ രമേശ്.  

ദൃശ്യപരമായി സിനിമ മികച്ചതാണെന്ന് മിഥുൻ അഭിപ്രായപ്പെടുന്നണ്ട്. പക്ഷെ അതിലെ പോരായ്മകളും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്.

കുറച്ചുകൂടി വേഗത സിനിമയ്ക്കു ഉണ്ടായിരുന്നെങ്കിൽ ചിത്രം മറ്റൊരു തലത്തിൽ എത്തിയേനെ എന്നും താരം വ്യക്തമാക്കുന്നു.    

മിഥുൻ രമേശ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിൽ നിന്നും:

ദൃശ്യപരമായി അതിശയിപ്പിക്കുന്ന ഒരു മാസ്റ്റർപീസ്, പക്ഷേ കുറച്ചുകൂടി വേഗതയാകാമായിരുന്നു. നാടോടി കഥകൾ അല്ലെങ്കിൽ അമർ ചിത്രകഥ പോലെ ഉള്ള ഒരു കഥ പറച്ചിൽ ഉള്ളത് കൊണ്ട് അഭിനയത്തിലും ദൃശ്യങ്ങളിലും നാടകീയത ഉണ്ടാകും അവിടെ സ്വാഭാവിക അഭിനയം പ്രതീക്ഷിക്കാൻ ആകില്ല.

ഈ കാലഘട്ടത്തിൽ തിയറ്ററിൽ ഇരിക്കുന്ന പ്രേക്ഷകന് ഒരു മിനിറ്റു ബോറടിച്ചാൽ പോലും പ്രശ്നമാണ്. കാരണം മറ്റൊരു സ്ക്രീൻ അതുപോലെ അവന്റെ കൈയിൽ ഉണ്ട് (മൊബൈൽ) അവനെ അതിലേക്കു തിരിയാൻ ഉള്ള അവസരം കൊടുക്കാതെ സിനിമ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. 

READ MORE: ഗോപിക ഇനി ജിപിയ്ക്ക് സ്വന്തം: വടക്കുംനാഥന് മുന്നിൽ ഇരുവരും വിവാഹിതരായി

നിങ്ങൾക്ക് മതിപ്പുളവാക്കാൻ പദ്ധതികളൊന്നുമില്ലെങ്കിലും, അവിടെ നിങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. പക്ഷേ സിനിമ ക്ഷമയോടെ കണ്ടിരുന്നവർക്കു കൊണ്ടുപോകാൻ ഒരുപാടു ഐറ്റംസ് വാലിബനിലുണ്ട്. ഷോട്ട്സ്, മ്യൂസിക് സ്കോർ, ലാലേട്ടന്റെ രോമാഞ്ചം നൽകുന്ന നിമിഷങ്ങൾ, പോസ്റ്റ് ഇന്റർവൽ വാർ സീക്വൻസ്, ടെയിൽ എൻഡ് ഇതൊക്കെയാണ് എന്നെ ആകർഷിച്ച ഘടകങ്ങൾ. ക്ഷമയോടെ കണ്ടിരുന്നാൽ തീർച്ചയായും ഗംഭീര തിയറ്റർ അനുഭവം തന്നെയാകും ഈ സിനിമ നിങ്ങൾ നൽകുക.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ