കോഴിക്കോട്: കോവിഡിന് ശേഷം ഡ്രൈവർ തസ്തിക ഇല്ലാതെ കട്ടപ്പുറത്തായ ബ്ലഡ് ട്രാൻസ്പോർട്ടേഷൻ വെഹിക്കിൾ തിങ്കളാഴ്ച നിരത്തിലിറങ്ങുമെന്ന് നാഷനൽ ഹെൽത്ത് മിഷൻ അറിയിച്ചു.
നാലു വർഷത്തിലധിമായി ഓട്ടം നിലച്ച ‘വാഹനം’ നിരത്തിലിറങ്ങുന്നതോടെ ജില്ലയിൽ മെഡിക്കൽ കോളജിലടക്കമുള്ള രക്തക്ഷാമം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Read also: മർകസ് അലുംനി ഡെലിഗേറ്റ്സ് കോൺക്ലേവ് നാളെ(ഞായർ)
വാഹനം മുടങ്ങിയതോടെ ജില്ലയിലെ ‘ഔട്ട്റീച്ച്’ രക്തദാന ക്യാമ്പുകൾ ഗണ്യമായി കുറയാനും രക്തക്ഷാമത്തിനും ഇടയാക്കിയിരുന്നു. രക്തം സൂക്ഷിക്കുന്നതിന് റഫ്രിജറേറ്റർ ഉൾപ്പെടെയുള്ള സൗകര്യം വാഹനത്തിലുണ്ട്.
മെഡിക്കൽ കോളജ്, ബീച്ച്, കോട്ടപ്പറമ്പ് ആശുപത്രികൾക്കുള്ളതാണ് വാഹനം. നേരത്തെ ആശുപത്രികളിലേക്ക് രക്തം എത്തിക്കുന്നതിൽ ഈ വാഹനം പ്രധാന പങ്ക് വഹിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു