പാലക്കാട് : ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ കേരള സംഘടിപ്പിച്ച ഖുര്‍ആന്‍ സ്‌മ്മേളനവും അവാര്‍ഡ് വിതരണവും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അസിസ്റ്റൻറ് അമീർ മൗലാന വലിയുള്ളാ സഈദി ഫലാഹി ഉദ്ഘാടനം നിർവഹിച്ചു. കാലഘട്ടം തേടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് വിശുദ്ധ ഖുർആൻ ‘സാമൂഹിക തിന്മകൾക്കെതിരെ പോരാടാൻ അത് ആഹ്വാനം ചെയ്യുന്നു.മതാന്ധത കഠിനമായി വളരുന്ന ഈ കാലഘട്ടത്തിൽ വിശുദ്ധ ഖുർആൻ സ്നേഹവും സാഹോദര്യവും ഉദ്ഘോഷിക്കുന്നു. ഖുർആനിലേക്ക് മടങ്ങാൻ നാം തയ്യാറാവണം എന്നും അദ്ദേഹം ഉണർത്തി.
ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി മുജീബുറഹ്മാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. തമിഴ് മോട്ടിവേഷണൽ സ്പീക്കർ ഫാത്തിമ ശബരിമാല,ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് കേരള സെക്രട്ടറി ഉവൈസ് അമാനി നദ് വി ,ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള സെക്രട്ടറി പി വി റഹ്മാബി,ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാംഗം ഡോ:അബ്ദുസ്സലാം അഹമ്മദ് , ഡോ.സാഫിർ എന്നിവർ വിവിധ സെഷനുകളിൽ പ്രഭാഷണങ്ങൾ നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് കളത്തിൽ ഫാറൂഖ് സ്വാഗതവും ജനറൽ കൺവീനർ ബഷീർ ഹസൻ നദ്‌വി നന്ദിയും ആശംസിച്ചു. ഇബ്രാഹിം മേപ്പറമ്പ് ഖിറാഅത്ത് നിർവ്വഹിച്ചു.
പ്രിലിമിനറി വിഭാഗത്തിൽ റാങ്ക് നേടിയ നേടിയ നജ്മ പി കെ ,സുബൈദ കോറോത്ത്,എൻ പി റൈഹാനത്ത്,സെക്കൻഡറി വിഭാഗത്തിൽ റാങ്ക് നേടിയ എസ് മറിയ, എ ഹസ്ന ,നഫീസ ബഷീർ,എന്നിവർക്കും ജില്ലാതല പ്രൈമറി പരീക്ഷയിൽ റാങ്ക് ജേതാക്കളായ സാജിത വല്ലപ്പുഴ , ഉമ്മുൽ ഹസ്ന മേപ്പറമ്പ്, ജമീല പുതുക്കോട് കമര്‍ ബാനു ഉമർ,മുഹ്സിന അലനല്ലൂർ സുബൈദ പാലക്കാട് സെക്കൻഡറി വിഭാഗത്തിൽ റാങ്ക് ജേതാക്കളായ ഐഷ ജലീൽ, നഫീസാ സലാം,കമറുന്നിസ , റസിയ മുഹമ്മദ്, എന്നിവർക്കും സമ്മേളന പ്രചരണാർത്ഥം ജില്ലാതലത്തിൽ നടത്തിയ കാലിഗ്രാഫി മത്സരത്തിൽ കാറ്റഗറി 1, 2, 3 വിഭാഗങ്ങളിൽ സമ്മാനം നേടിയ അഫീഫ, കെ.ഫഹ് മി ,ഹഫ്സ എന്നിവർക്ക് മൊമൻ്റോയും സമ്മാനങ്ങളും കൈമാറി.
കാല്‍നൂറ്റാണ്ട് കാലമായി കേരളത്തില്‍ ഖുര്‍ആന്‍ പഠന രംഗത്തെ സജീവ സാന്നിധ്യമാണ് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള. വിശുദ്ധ ഖുര്‍ആന്‍ ആശയം ഗ്രഹിക്കുകയും അതിനെ അടിസ്ഥാനമാക്കി ജീവിതം കെട്ടിപ്പടുക്കാന്‍ പ്രചോദനമാവുകയും ചെയ്യുക എന്നതാണ് ഖുര്‍ആന്‍ സ്റ്റിഡീ സെന്റര്‍ കേരള ലക്ഷ്യമാക്കുന്നത് വിവധ സ്വഭാവത്തിലുള്ള ഖുര്‍ആന്‍ പഠന സംവിധാനങ്ങള്‍ ഇതിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. പതിനായിരക്കണക്കിന് സാധാരണക്കാര്‍ക്ക് വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചം പകര്‍ന്നു നല്‍കാന്‍ ഈ സംവിധാനത്തിലൂടെ സാധ്യമായിട്ടുണ്ട്. ആഴ്ചയില്‍ ഒരു മണിക്കൂര്‍ വീതമുള്ള ക്ലാസുകളിലൂടെ 9 വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും ആശയ പഠനം പൂര്‍ത്തിയാക്കുന്ന വ്യവസ്ഥാപിത സംവിധാനമാണ് ഇതില്‍ ഏറ്റവും പ്രധാനം. ആദ്യ അഞ്ചുവര്‍ഷം പ്രിലിമിനറി ഘട്ടമായും അവസാന നാല് വര്‍ഷം സെക്കന്‍ഡറി ഘട്ടമായും വേര്‍തിരിച്ചിരിക്കുന്നു. പ്രിലിമിനറി ഫൈനല്‍ (അഞ്ചാം വര്‍ഷം) പരീക്ഷയും സെക്കന്‍ഡറി ഫൈനല്‍ (ഒന്‍പതാം വര്‍ഷം) പരീക്ഷയും സംസ്ഥാനതലത്തില്‍ മൂല്യനിര്‍ണയം നടത്തുകയും ജേതാക്കളെ പ്രഖ്യാപിക്കുകയുമാണ് ചെയ്യാറുള്ളത്. മറ്റു പരീക്ഷകളില്‍ മൂല്യനിര്‍ണയവും ഫല പ്രഖ്യാപനവും ജില്ലാതലത്തിലാണ് സംഘടിപ്പിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു