വിവാഹ ശേഷമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ. ഭർത്താവ് ശ്രെയസിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ഭാഗ്യ പങ്കുവെച്ചത്.
മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രെയസ് ബിസിനസുകാരനാണ്. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ആ സുഹൃത് ബന്ധമാണ് ഇപ്പോൾ വിവാഹത്തിലേക്കെത്തിയത്.
അടുത്തിടെ നടന്ന ഏറ്റവും വലിയ താര വിവാഹങ്ങളിൽ ഒന്നായിരുന്നു ഭാഗ്യയുടേത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.
വിവാഹച്ചടങ്ങിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ വരെ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. മമ്മൂട്ടിയും മോഹൻലാലും കുടുംബമായാണ് വിവാഹ ചടങ്ങിലും എറണാകുളത്തു നടന്ന റിസപ്ഷനിലും പങ്കെടുത്തത്.
ജനുവരി 19ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് സിനിമാ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്നിൽ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് മക്കളായ ദുൽഖർ, സുറുമി, ദുൽഖറിന്റെ ഭാര്യ അമാൽ എന്നിവർ വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു.
ശ്രീനിവാസനും ഭാര്യയും, കുഞ്ചാക്കോ ബോബനും കുടുംബവും, ജയറാമും പാർവതിയും, ടൊവിനോയും കുടുംബവും, ജയസൂര്യയും കുടുംബവും, ലാൽ, സുരേഷ് കൃഷ്ണ, ഹണി റോസ് ഉള്‍പ്പെടെയുള്ള വലിയ താരനിര അതിഥികളായെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ