ബോബി ഡിയോളിന്റെ 55-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് ജ്യേഷ്ഠനും നടനുമായ സണ്ണി ഡിയോൾ. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും, പിതാവും മുതിർന്ന നടനുമായ ധർമേന്ദ്രയ്ക്കൊപ്പമുള്ള ചിത്രങ്ങളുമാണ് സണ്ണി ഡിയോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
“ഹാപ്പി ബർത്ത്ഡേ മൈ ലിൽ #LordBobby” എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. കോഫി വിത്ത് കരൺ സീസൺ 8-ൽ പങ്കെടുത്തതിൽ നിന്നുള്ള ഒരു ചിത്രവും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
“ജന്മദിനാശംസകൾ ബോബ്സ്! ഒത്തിരി സ്നേഹം.” “അത്ഭുതകരമായ ആത്മാവിന് ജന്മദിനാശംസകൾ”, “ജന്മദിനാശംസകൾ ലോർഡ് ബോബി”, “ആപ്കി ഫാമിലി മേരി ഫേവറിറ്റ് ഫാമിലി ഹായ് (നിങ്ങളുടെ കുടുംബം എൻ്റെ പ്രിയപ്പെട്ട കുടുംബമാണ്)”. ബോബി ഡിയോളിനു ആശംസകൾ നേർന്ന് നിരവധി കമ്മന്റുകളാണ് പോസ്ടിനോപ്പം വരുന്നത്.
അനിമൽ എന്ന തൻ്റെ സിനിമയുടെ വിജയത്തിൽ സന്തോഷവാനാണ് ബോബി. രൺബീർ കപൂർ അഭിനയിച്ച ചിത്രത്തിലെ പ്രതിനായകനായ അബ്രാർ ഹക്കിൻ എന്ന കഥാപാത്രത്തെയാണ് ബോബി അവതരിപ്പിച്ചത്. കുറച്ചു സമയം മാത്രമായിരുന്നു അനിമൽ സിനിമയിൽ ബോബിക്ക് അഭിനയിക്കാൻ ഉണ്ടായിരുന്നുള്ളു.
പക്ഷെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നിരുന്നാലും, സിനിമ സ്ത്രീവിരുദ്ധവും അക്രമാസക്തവുമാണെന്ന് ആരോപണവും ഉയർന്നിരുന്നു.
ചിത്രത്തിലെ ചില കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നില്ല എങ്കിലും ബോബിയുടെ പ്രകടനത്തിന് ലഭിക്കുന്ന പ്രശംസയിൽ സന്തോഷമുണ്ടെന്ന് സഹോദരൻ സണ്ണി ഡിയോൾ പറഞ്ഞിരുന്നു. “ഞാൻ വളരെ സന്തോഷവാനാണ്, ബോബിയെ ഓർത്ത് ഞാൻ വളരെ സന്തോഷവാനാണ്.
ഞാൻ അനിമൽ കണ്ടു, എനിക്കിത് ഇഷ്ടമായി, വളരെ സന്തോഷമുണ്ട്. എനിക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ട്, അത് എനിക്ക് ഇഷ്ടമല്ല. എൻ്റേതുൾപ്പെടെ പല സിനിമകളിലെയും പോലെ.പക്ഷെ അത് ഒരു വ്യക്തി എന്ന നിലയിലാണ്.
ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും എനിക്ക് അവകാശമുണ്ട്, പക്ഷേ മൊത്തത്തിൽ ഇതൊരു നല്ല സിനിമയാണ്.സംഗീതം വളരെ നല്ലതാണ്, അത് സീക്വൻസുകളോട് ചേർന്ന് പോകുന്നു.ബോബി ബോബിയാണ്, അവൻ എപ്പോഴും ബോബിയാണ്, എന്നാൽ ഇപ്പോൾ അവൻ ബോബി പ്രഭുവാണ്, സണ്ണി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ