ഉന്നത വിദ്യാഭ്യാസരംഗത്തു പഠനം നടത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ വർധിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയതല ഉന്നതവിദ്യാഭ്യാസ സർവേ പരമ്പരയിലെ (എഐഎസ്എച്ച്ഇ) 2021–22 വർഷത്തെ റിപ്പോർട്ട്. 2020–21 ൽ 4.14 കോടി വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിരുന്നതെങ്കിൽ ഇതു 4.33 കോടിയായി വർധിച്ചു. പെൺകുട്ടികളുടെ എണ്ണം 2.07 കോടിയായി. മുൻ വർഷമിത് 2.01 കോടിയായിരുന്നു. 2014-15 നു ശേഷം 341 സർവകലാശാലകളും സ്വയംഭരണ ഉന്നതപഠന കേന്ദ്രങ്ങളും പ്രവർത്തനം ആരംഭിച്ചു.
പ്രധാന കണ്ടെത്തലുകൾ