Kollam കൊല്ലം കണ്ടവന് ഇല്ലം വേണ്ട: കൊല്ലത്തെ ടൂറിസ്റ് സ്ഥലങ്ങൾ ഏതെല്ലാം?

പഴമക്കാരുടെ ഒരു ചൊല്ലുണ്ട് കൊല്ലം കണ്ടവന് ഇല്ലം വേണ്ടന്ന്. കൊല്ലം വിശാലമായ ഭൂപ്രകൃതി ഉള്ള ഇടമാണ് കായലും, കടലും , ഉത്സവങ്ങളും , മലയും, കാടും അങ്ങനെ ഒരു യാത്ര പ്രമിക്ക് കണ്ടിരിക്കേണ്ടതെല്ലാം ഇവിടെയുണ്ട്.

കൊല്ലം ബസ് സ്തനടിൽ ഇറങ്ങിയാൽ നേരെ കാണുന്നത് അഷ്ടമുടി കായലാണ്. പടു കൂറ്റൻ ബോട്ടുകളും, ഓളം വെട്ടി നീളുന്ന കായലും.  ബസ് സ്തനടിൽ നിന്നും വലതുഭാഗം വഴി നേരെ നടന്നാൽ നല്ല തണലുള്ള റോഡാണ്. പോകുന്ന വഴിക്ക് ചെറിയ പെട്ടിക്കടകൾ കാണാൻ കഴിയും. പണ്ടെങ്ങോ മറന്നു പോയ നെല്ലിക്ക ഉപ്പിലിട്ടതിന്റെയും, പൈനാപ്പിൾ ഉപ്പിലിട്ടതിന്റെയും രുചി ഇവിടെ നിന്നും ആസ്വദിക്കാം. 

ഒരുപാടു കാണാനുള്ള സ്ഥലമാണ് കൊല്ലം വിശാലമായി യാത്രികരെ വരവേൽക്കുന്ന നാടാണ് കൊല്ലം. അതിനാൽ തന്നെ ഇവിടെ ഒരുപാട് കാണാനുണ്ട്. ഏതൊക്കെ സ്ഥലങ്ങൾ കാണാൻ വിറ്റ് പോയാലും ഇ അഞ്ചു സ്ഥലങ്ങൾ നിങ്ങൾ കാണാതെ മടങ്ങി പോകരുത് 

റോസ് മല

കൊല്ലത്തെ ഏറ്റവും അണ്ടർ റേറ്റഡ് സ്ഥലങ്ങളിലൊന്നാണ് റോസ് മല. യാത്രയും യാത്രയ്ക്കൊടുവിലെ സ്ഥലങ്ങളും സ്ഥലങ്ങളും കിടിലൻ കാഴ്ചകളുമായി റോസ് മല എന്നും സഞ്ചാരികളെ വിളിച്ചുകൊണ്ടേയിരിക്കുന്നു.

ശെന്തുരുണി വൈൽഡ് ലൈഫ് സാങ്ച്വറിയുടെ ഉള്ളിലുള്ള ഈ പ്രദേശം കൊല്ലത്തെ മാത്രമല്ല, കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ ഓഫ്റോഡ് യാത്ര ഉറപ്പുതരുന്ന പ്രദേശം കൂടിയാണ്. വ്യൂ പോയിന്‍റും തെന്മല റിസർവോയറിന്‍റെ കാഴ്ചയും ഇവിടുത്തെ ആകർഷണമാണ്.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഇവിടേക്ക് യാത്രകൾ നടത്തുന്നു. കാട്ടിലൂടെ 14 കിമീ ദൂരത്തിൽ ആനവണ്ടിയിലുള്ള യാത്രയാണ് ആകര്‍ഷണം. എല്ലാ ദിവസവും രാവിലെ 9നും ഉച്ചയ്ക്ക് 2.30നും തെന്മല ഡാം ജംഗ്ഷൻ സമീപത്തെ വനംവകുപ്പിന്റെ ഇൻഫർമേഷൻ സെന്‍ററിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

പത്മനാഭ സ്വാമിക്ക് ഓണവില്ല്, ദശാവതാരങ്ങൾ പഞ്ചവർണ്ണത്തിൽ.. പത്മനാഭ ക്ഷേത്രത്തിലെ ഓണാചാരങ്ങൾപത്മനാഭ സ്വാമിക്ക് ഓണവില്ല്.. ദശാവതാരങ്ങൾ പഞ്ചവർണ്ണത്തിൽ, പത്മനാഭ ക്ഷേത്രത്തിലെ ഓണാചാരങ്ങൾ

മൺറോ തുരുത്ത്

കൊല്ലത്തെ നിർബന്ധമായും കണ്ടിരിക്കേണ്ട ഇടങ്ങളിൽ അടുത്തതാണ് മൺറോ തുരുത്ത്. ഇടത്തോടുകളുടെയും കനാലുകളുടെയും അതിമനോഹരമായ കാഴ്ചയാണ് ഇവിടെയുള്ളത്. അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ തുരുത്ത് കൗതുകം ജനിപ്പിക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ ആകർഷിക്കുന്നു.സ്വദേശികളേക്കാൾ വിദേശികളാണ് മൺറോ തുരുത്തിന്റെ ആരാധകർ.


 

എട്ടു ചെറുദ്വീപുകൾ ചേര്‍ന്നാണ് മൺറോ തുരുത്ത് രൂപംകൊണ്ടിരിക്കുന്നത്. ഈ തുരുത്തുകള്‍ കണ്ട് കനാലിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ ആകർഷണം.

അമ്പനാട് ഹിൽസ്

കൊല്ലത്ത് കാണേണ്ട മറ്റൊരു പ്രധാന സ്ഥലമാണ് അമ്പനാട് ഹിൽസ്. അത്രയേറെ പേരുകേട്ട സ്ഥലമല്ലെങ്കിലും കൊല്ലംകാരുടെ മൂന്നാർ എന്നാണ് അമ്പനാട് ഹിൽസ് അറിയപ്പെടുന്നത്.

കൊല്ലത്തെ ഏക തേയിലത്തോട്ടമായ ഇവിടുത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും മൂന്നാറിന് സമമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച തേടിലഫാക്ടറി തന്നെയാണ് ഈ തേയിലത്തോട്ടത്തിലുണ്ട്. വ്യൂ പോയിൻറ്, കാട് സഹ്യപർവ്വത കാഴ്ചകൾ, കുട്ടമുടി വെള്ളച്ചാട്ടം, ബോട്ടിങ് എന്നിങ്ങനെ ഇവിടെ ആസ്വദിക്കാൻ നിരവധി കാര്യങ്ങളുണ്ട്.

കുംഭാവുരുട്ടി വെള്ളച്ചാട്ടം

കൊല്ലത്തെ സാഹസിക സഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. പലപ്പോഴും മലയാളികൾ വളരെ കുറച്ചുമാത്രം കേട്ടറിഞ്ഞെത്തുന്ന ഇവിടം പൂർണ്ണമായും ഒരു അഡ്വഞ്ചർ യാത്ര ഉറപ്പ് വരുത്തുന്ന ഇടമാണ്.

അച്ചൻകോവിൽ– ചെങ്കോട്ട പാതയിൽ ഒരു കിലോമീറ്റർ ദൂരെ വനത്തിനകത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 250 അടി ഉയരത്തിൽ നിന്നുമാണ് വെള്ളം താഴേക്ക് പതിക്കുന്നത്.

തെന്മല ഇക്കോ ടൂറിസം സെന്‍റർ

കൊല്ലം യാത്രയിൽ വിട്ടുപോകരുതാത്ത ഇടമാണ് തെന്മല ഇക്കോ ടൂറിസം സെന്‍റർ. കൊല്ലത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയ ഇവിടം ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണ്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന വിധത്തിലാണ് ഇവിടമുള്ളത്. ലെഷര്‍ സോണ്‍, കള്‍ച്ചറല്‍ സോണ്‍, അഡ്വഞ്ചര്‍ സോണ്‍ എന്നീ മൂന്നു മേഖലകളിലായാണ് ഇവിടം വ്യാപിച്ചുകിടക്കുന്നത്. നിങ്ങളുടെ താല്പര്യമനുസരിച്ച് ഇതിലേതു വേണമെങ്കിലും തിരഞ്ഞെടുക്കാം. തിരുവനന്തപുരം ഭാഗത്തുനിന്നു വരുന്നവർക്ക് നെടുമങ്ങാട് കുളത്തുപ്പുഴ വഴിയും കൊല്ലത്തു നിന്നു വരുന്നവർക്ക് പുനലൂർ വഴിയും തെന്മലയില്‍ എത്താം.

read also what is to be see in trivandrum തിരുവനന്തപുരത്ത് കണ്ടിരിക്കേണ്ടവയെല്ലാം