കുറ്റ്യാടി: റിപബ്ലിക് ദിനത്തിൽ ‘അനീതിയുടെ മന്ദിരവും റിപബ്ലിക്കിന്‍റെ ഭാവിയും’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി കോഴിക്കോട് ജില്ല കമ്മിറ്റി കുറ്റ്യാടിയിൽ പൊതുസമ്മേളനം നടത്തി.
ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന് സുപ്രീം കോടതി കുടപിടിച്ചത് നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണെന്ന് അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ അഡ്വ. അമീൻ ഹസൻ പറഞ്ഞു.
രാജ്യത്തെ യുവസമൂഹം സ്വാതന്ത്ര്യ ദിനവും റിപബ്ലിക് ദിനവും പോലെ ബാബരി ധ്വംസനത്തെ ഓർക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ഷംസീർ ഇബ്രാഹിം പറഞ്ഞു.
ജില്ല പ്രസിഡൻ്റ് സജീർ എടച്ചേരി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ മുഹമ്മദ് വാസിൽ, ഉബൈദ് കക്കടവിൽ, കുറ്റ്യാടി ഏരിയ പ്രസിഡന്‍റ് നസീം അടുക്കത്ത്, ജമാത്തെ ഇസ്ലാമി കുറ്റ്യാടി ഏരിയ പ്രസിഡന്‍റ് വി.എം. ലുഖ്മാൻ, ചങ്ങാരോത്ത് ഏരിയ പ്രസിഡന്‍റ് അബ്ദുൽ ബാരി എന്നിവർ പങ്കെടുത്തു. ആനന്ദ് പട് വർധന്‍റെ രാം കെ നാം ഡോകുമെന്‍ററി പ്രദർശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു