കാരറ്റ് തോരന്‍ എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍ നല്ല കിടിലന്‍ രുചിയില്‍ കാരറ്റ് കറി പൊതുവേ ആരും ട്രൈ ചെയ്തിട്ടുണ്ടാകില്ല. ഇന്ന് രാത്രിയില്‍ ചപ്പാത്തിക്കൊപ്പം കാരറ്റ് കറി ട്രൈ ചെയ്താലോ?
ചേരുവകള്‍
- കാരറ്റ്- അര കിലോ
- ഉള്ളി- മൂന്നെണ്ണം
- തക്കാളി- മൂന്നെണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടീസ്പൂണ്‍
- കസ്‌കസ് – 1 ടേബിള്‍ സ്പൂണ്‍
- കറുവപ്പട്ട- 2 കഷ്ണം
- ഗ്രാമ്പൂ- അഞ്ചെണ്ണം
- പെരുഞ്ചീരകം- 1 ടീസ്പൂണ്‍
- തേങ്ങ ചിരകിയത്- പകുതി തേങ്ങ
- മഞ്ഞള്‍പ്പൊടി- ആവശ്യത്തിന്
- വെളിച്ചെണ്ണ: രണ്ട് ടേബിള്‍ സ്പൂണ്‍
- മുളക് പൊടി- ഒന്നര ടീസ്പൂണ്‍
- മല്ലിപ്പൊടി- രണ്ട് ടേബിള്‍സ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- കറിവേപ്പില
ഉണ്ടാക്കുന്നവിധം
കാരറ്റ് കഷ്ണങ്ങളാക്കുക, അല്‍പ്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.മറ്റൊരു പാത്രത്തില്‍ വളരെ കുറച്ച് വെളിച്ചെണ്ണയെടുത്ത് ചൂടാക്കുക. കസ്‌കസ്. കറുവപ്പട്ട., ഗ്രാമ്പൂ, പെരുഞ്ചീരകം എന്നിവ വറുത്ത് മാറ്റിവെക്കുക. ഉള്ളി നന്നായി വഴറ്റുക.
Also Read : അച്ചാർ ഇഷ്ട്ടമുള്ളവരാണോ ??എങ്കിൽ നല്ല എരിവും മധുരവും പുളിയുമുള്ള ഈന്തപ്പഴം അച്ചാര്‍ തയ്യാറാക്കിയാലോ ?
അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക.കുറച്ച് കറിവേപ്പില, തക്കാളി, മുളക്‌പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക.നേരത്തെ വറുത്തുവെച്ച ചേരുവകള്‍ തേങ്ങയും ചേര്‍ത്ത് നന്നായി അരയ്ക്കുക. ഈ മസാലയും അരപ്പും തിളപ്പിച്ച കാരറ്റിലേക്ക് ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക.കറിവേപ്പിലയും മല്ലിയിലയും ചേര്‍ക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















