കുളിക്കുമ്പോൾ ഉറപ്പായും ഇവ ശ്രദ്ധിക്കണം

കുളി ദിവസത്തിൽ പ്രാധാന്യമർഹിക്കുന്ന പ്രവർത്തിയാണ്. ഇൻഫെക്ഷൻ വരാതിരിക്കാനും, ശരീരം വൃത്തിയായി സൂക്ഷിക്കാനും ദിവസവും കുളിക്കുന്നവരാണ് നമ്മൾ. എന്നാൽ നമ്മൾ കുളിക്കുന്ന രീതി ശരിയാണോ ? കുളിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ?

  • തല കഴുകുന്നതിന് മുൻപ് മുഖവും ശരീരവും കഴുകുന്നത്കുളിക്കുമ്പോൾ പലരും ആദ്യം മുഖവും ശരീരവും കഴുകുന്നു. ശേഷമാണ് തല കഴുകുന്നത്. എന്നാൽ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല. ഇങ്ങനെ ചെയ്യുമ്പോൾ മുടിയിലെ അഴുക്ക് ചർമ്മത്തിൽ പറ്റിപിടിച്ച് ഇരിക്കുകയും അത് ചർമ്മത്തിന് ദോഷകരമാകുകയും ചെയ്യുന്നു.
  • മുഖം ടവൽ കൊണ്ട് തുടയ്ക്കുന്നത്കുളി കഴിഞ്ഞ് മുഖം ടവൽ കൊണ്ട് തുടയ്ക്കുന്നവരാണ് പലരും. എന്നാൽ മുഖത്ത് ടവൽ ഉപയോഗിക്കേണ്ട ആവശ്യമില്ല. പകരം കെെവച്ച് തുടച്ച ശേഷം ഒരു മോയ്സ്ചറൈസർ ഇടുന്നതാണ് നല്ലത്. ഇത് മുഖം വരണ്ടുപോകുന്നത് തടയുന്നു.
  • കുളിക്കുന്നതിന് മുൻപ് സ്‌ക്രബ് ചെയ്യുന്നത്മുഖത്ത് നിറം ലഭിക്കണമെങ്കിൽ ഇടയ്ക്ക് മൃതകോശങ്ങൾ നീക്കം ചെയ്യുന്നത് നല്ലതാണ്. സാധാരണയായി എല്ലാവരും കുളിക്കുന്നതിന് മുൻപാണ് മുഖം സ്‌ക്രബ് ചെയ്യുന്നത്. എന്നാൽ ശരിക്കും കുളികഴിഞ്ഞ ശേഷം വേണം ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. കുളി കഴിഞ്ഞ ശേഷം സ്‌ക്രബ് ചെയ്യുമ്പോൾ കൂടുതൽ മൃതകോശങ്ങൾ നീക്കം ചെയ്യാൻ കഴിയുന്നു. കൂടാതെ ചെറുചൂട് വെള്ളം നിങ്ങളുടെ ചർമ്മത്തെ കൂടുതൽ മൃദുവാക്കാൻ സഹായിക്കുന്നു.

READ ALSO കഴിച്ചിട്ട് കുളിക്കരുത്: കാരണമെന്താണ്? പിന്നിലെ സയൻസ് അറിയാം