ന്യൂഡൽഹി: 2024ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെലുഗ് നടൻ ചിരഞ്ജീവി, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, ബിന്ദേശ്വർ പഥക് (മരണാനന്തരം), നർത്തകി പത്മ സുബ്രഹ്മണ്യം എന്നിവർക്ക് പത്മ വിഭൂഷൺ ലഭിച്ചു.
ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാൽ, ഗായിക ഉഷ ഉതുപ്പ്, മിഥുൻ ചക്രവർത്തി, നടൻ വിജയകാന്ത് (മരണാനന്തരം), വ്യവസായി സീതാറാം ജിൻഡാൽ തുടങ്ങി 17 പേർക്ക് പത്മഭൂഷൺ.
Read also: പാക്കിസ്ഥാൻ സ്വന്തം ദുഷ്‌കർമ്മങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു : രൺധീർ ജയ്സ്വാൾ
ആറ് മലയാളികൾ ഉൾപ്പെടെ 110 പേർ പത്മശ്രീ പുരസ്കാരത്തിന് അർഹരായി. കാസർേകാട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി, കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി. നാരായണൻ, മുനി നാരായണ പ്രസാദ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി, പി. ചിത്രൻ നമ്പൂതിരിപ്പാട് (മരണാനന്തരം) എന്നിവരാണ് പത്മശ്രീ ലഭിച്ച മലയാളികൾ.

അന്തരിച്ച തമിഴ് നടൻ വിജയകാന്ത്, ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി, മഹാരാഷ്ട്രയിലെ മാധ്യമപ്രവർത്തകരായ ഹോർമുസ്ജി എൻ.കാമ, കുന്ദൻ വ്യാസ്, തയ്‌വാൻ കമ്പനി ഫോക്സ്കോൺ സിഇഒ യങ് ലിയു എന്നിവരും പത്മഭൂഷൺ പട്ടികയിലുണ്ട്. കായികതാരങ്ങളായ രോഹൻ ബൊപ്പണ്ണ (ടെന്നിസ്), ജോഷ്ന ചിന്നപ്പ (സ്ക്വാഷ്), തമിഴ് സാഹിത്യകാരൻ ജോ ഡിക്രൂസ്, ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ അസമിലെ പാർബതി ബറുവ എന്നിവർക്കും പത്മശ്രീയുണ്ട്
പത്മ പുരസ്കാരങ്ങളിൽ 9 എണ്ണം മരണാനന്തര ബഹുമതിയാണ്. ജേതാക്കളിൽ 30 പേർ വനിതകളും 8 പേർ വിദേശ ഇന്ത്യക്കാരുമാണ്. ഇന്നലെ രാത്രി വൈകിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















