സാംസങ് ഗാലക്സി എസ് 24 എന്ന കിടിലം ഫോണിന്റെ ചൂടാറും മുൻപേ അടുത്ത സർപ്രൈസുമായി എത്തിയിരിക്കുകയാണ് സാംസങ്. ഈ വർഷം ജൂലൈയിലോ ആഗസ്തിലോ സാംസങ് ഫോൾഡബിൾ ഫോണുകളും ലോഞ്ചിനായി കാത്തിരിക്കുന്നുണ്ട്.
ഇത്തവണ സാംസങ് ‘അൺഫോൾഡ്’ ചെയ്യാൻ പോകുന്നത് . ഗാലക്സി സീ ഫോൾഡ് 6, സീ ഫ്ലിപ്പ് 6 എന്നീ മോഡലുകളാണ് എന്നാൽ, അതിനൊപ്പം വിവിധ സർപ്രൈസ് കൂടി ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഈ വർഷം കുറഞ്ഞ വിലയിലൊരു സാംസങ് ഫോൾഡബിൾ ഫോണിന്റെ ലോഞ്ച് നമുക്ക് കാണാൻ കഴിയുമെന്നാണ് കൊറിയൻ ന്യൂസ് പോർട്ടലായ TheElec-ന്റെ സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
read also One plus ഐ ഫോണിന് എതിരാളിയോ? പുതിയ സീരിസുമായി വൺ പ്ലസ് ഇന്ത്യയിൽ
ഈ വർഷം രണ്ടെണ്ണത്തിന് പകരം മൂന്ന് സാംസങ് ഫോൾഡബിളുകൾ ഫോണുകൾ വിപണിയിലെത്തിയേക്കാം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സീ ഫോൾഡ് 5 -ന് നിലവിൽ ഒന്നര ലക്ഷ രൂപയോളമാണ് വില. സീ ഫ്ലിപ് 5 – നാകട്ടെ ഒരു ലക്ഷം രൂപയും നൽകണം.
ഫോൾഡബിൾ ഫോണുകൾ കൂടുതലായി സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാനാണ് ഇതിലൂടെ സാംസങ് ലക്ഷ്യമിടുന്നതെന്നും അതുപോലെ വില കുറഞ്ഞ മോഡൽ അവതരിപ്പിക്കുന്നതിലൂടെ ചൈനീസ് ഫോൾഡബിൾ മാർക്കറ്റിൽ സാംസങ്ങിന്റെ വിപണി വിഹിതം നേരിട്ട് വർദ്ധിപ്പിക്കാനാകുമെന്ന് കൊറിയൻ ടെക് ഭീമൻ കരുതുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ