പാലക്കാട് :സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കിന്റെ ഭാഗമായി അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ (അസെറ്റ്) ആഭിമുഖ്യത്തിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധ സംഗമം നടത്തി. പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ സംഗമം എംപ്ലോയീസ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. അസെറ്റ് ജില്ലാ ചെയർമാൻ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം പി. എസ്. അബൂഫൈസൽ മുഖ്യപ്രഭാഷണം നടത്തി. എംപ്ലോയീസ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് പാക്കത്ത് മുഹമ്മദ്, സലീം മുണ്ടൂർ തുടങ്ങിയവർ സംസാരിച്ചു