മീൻ പൊള്ളിച്ചതും ഒപ്പം കുറച്ചു ചോറും, കപ്പയും ഉച്ചക്കലത്തെ ഊണ് കുശാൽ എന്നും ഒരേ പോലെ പൊരിക്കുന്നതൊന്നു മാറ്റി പിടിച്ചാൽ നന്നായിരിക്കുമല്ലോ അല്ലെ? ഇതാ വെറൈറ്റി മീൻ ഫ്രൈ

ചേരുവകകൾ
- മീഡിയം വലുപ്പമുള്ള ദശക്കട്ടിയുള്ള മീൻ – ഒന്ന്
- സവാള ചെറിയ ചതുര കഷ്ണങ്ങളായീ മുറിച്ചത് – ഒരെണ്ണം മീഡിയം വലുപ്പമുള്ളതു
- ചെറിയുള്ളി ചെറുതായി അരിഞ്ഞത് – 6,7 എണ്ണം
- തക്കാളി ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചത് – ഒന്ന്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ
- പച്ചമുളക് ചെറുതായി അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
- കറിവേപ്പില ചെറുതായി അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
- കട്ടിയുള്ള, തേങ്ങയുടെ ഒന്നാം പാൽ – ഒരു കപ്പ്
- പച്ചമാങ്ങാ ഗ്രേറ്റ് ചെയ്തത് – ഒരെണ്ണത്തിന്റെ മൂന്നിലൊന്നു
- മുളക് പൊടി – രണ്ടു ടേബിൾ സ്പൂൺ
- പെരുംജീരകം പൊടിച്ചത് – അര റ്റീസ്പൂൺ
- മഞ്ഞൾ പൊടി – അര റ്റീസ്പൂൺ
- ഉലുവ പൊടി – കാൽ റ്റീസ്പൂൺ
- ഉപ്പു – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- വാഴയില – രണ്ടെണ്ണം വാട്ടിയെടുത്തത്
തയാറാക്കുന്ന വിധം
ആദ്യം വൃത്തിയാക്കിയ മീൻ നന്നായി കത്തി കൊണ്ട് വരഞ്ഞു ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും, കാൽ റ്റീസ്പൂൺ മഞ്ഞൾ പൊടിയും കാൽ റ്റീസ്പൂൺ പെരുംജീരകം പൊടിയും ഉപ്പും പകുതി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കൂടി മിക്സ് ആക്കി മീനിൽ തേച്ചു പിടിപ്പിച്ചു അരമണിക്കൂർ വയ്ക്കുക; അതിനു ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് വറുത്തു വയ്ക്കുക.
read also SNACK ചായക്കൊപ്പം ഒരു തേങ്ങാ മുറി കഴിച്ചാലോ ? ഉണ്ടാക്കാം അടിപൊളി രുചിയിൽ
















