സംസ്ഥാനത്ത് സ്‌കൂൾ ഏകീകരണം നിലവിൽ വരുമ്പോൾ പ്രൈമറി അധ്യാപക പരിശീലന കോഴ്‌സായ ഡി.എൽ.എഡിന്റെ വില കുറയും . ഏകീകരണത്തിന്റെ കരട് റിപ്പോർട്ടിലെ പരാമർശങ്ങൾ യാഥാർഥ്യമായാൽ 2030-ന് ശേഷം ഈ കോഴ്‌സ് കൊണ്ട് പ്രയോജനമുണ്ടാവില്ല.
ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിപ്പിക്കാൻ 2030-ന് ശേഷം ബിരുദം നിർബന്ധമാക്കുന്നതാണ് ശുപാർശ.ടി.ടി.സി. എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന ഡി.എൽ.എഡ്. കോഴ്‌സിന് ചേരാനുള്ള യോഗ്യത പ്ലസ്ടു ആണ്.
ഡി.എൽ.എഡും ബി.എഡും. ബിരുദം കഴിഞ്ഞവരാണ് ബി.എഡ്. കോഴ്‌സിന് ചേരുക. ബി.എഡ്. കോഴ്‌സുകൾ സർവകലാശാലകൾക്ക് കീഴിലും ഡി.എൽ.എഡ്. കോഴ്‌സുകൾ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുമാണ് നടന്നുവന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ഏകീകരണം നടപ്പാവുമ്പോൾ മുതൽ അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിലെ അധ്യാപകരുടെ നിയമനയോഗ്യത ബിരുദമായിരിക്കും. എന്നാൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ പഠിപ്പിക്കാൻ 2030 ജൂൺ ആറുവരെ ഡി.എൽ.എഡ്.തന്നെ യോഗ്യതയായി നിലനിർത്തിയിട്ടുണ്ട്.
റിപ്പോർട്ട് സർക്കാർ അംഗീകരിക്കുമ്പോഴാണ് ഏകീകരണം നടപ്പാവുക. ബിരുദംകഴിഞ്ഞ് ബി.എഡുമായി അധ്യാപക ജോലിക്കെത്തിയെങ്കിൽ മാത്രമേ സ്ഥാനക്കയറ്റത്തിനും സാധ്യതയുള്ളൂ.
എട്ടാംക്ലാസ് മുതൽ 12 വരെ അധ്യാപക നിയമനത്തിന് ബിരുദാനന്തര ബിരുദമാണ് വേണ്ടത്. ഏഴുവരെയുള്ള ക്ലാസുകളിൽ അധ്യാപകരാവുന്ന ബിരുദധാരികളിൽ ബിരുദാനന്തരബിരുദമുള്ളവർക്കാണ് സ്ഥാനക്കയറ്റ സാധ്യതയുള്ളത്.