കോഴിക്കോട്: ആവശ്യത്തിന് നിർവഹണ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പദ്ധതികൾ മുടങ്ങുന്നതിനെ ചൊല്ലി ജില്ല പഞ്ചായത്ത് യോഗത്തിൽ തർക്കം. ഇത്തരത്തിൽ 44 പദ്ധതികളാണ് ജില്ലയിൽ മുടങ്ങിക്കിടക്കുന്നത്. വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 14 അസിസ്റ്റന്റ് എൻജിനീയർമാർ, 28 ഓവർസിയർമാർ, ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എന്നീ ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. സ്ഥിരം ഉദ്യോഗസ്ഥർ ഇല്ലെങ്കിൽ താൽക്കാലിക ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് അതത് പഞ്ചായത്ത് സെക്രട്ടറിമാർക്ക് അധികാരമുണ്ടെങ്കിലും പല സെക്രട്ടറിമാരും ഇതിന് തയാറാകുന്നില്ലെന്നാണ് പരാതി. ഇതുമൂലം ജില്ലയിലെ വികസന പദ്ധതികൾ പലതും അവതാളത്തിലാവുകയാണ്.
Read also: സൈബര്‍ പാര്‍ക്ക് ജീവനക്കാര്‍ക്കായി മാനാ ഹെല്‍ത്തിന്റെ മെഡിക്കല്‍ ക്യാമ്പ്
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ഗ്രാമ പഞ്ചായത്തിലെ പ്രവൃത്തികൾക്ക് നൽകുന്ന മുൻഗണന ജില്ല പഞ്ചായത്തിലെ പ്രവൃത്തികൾക്ക് നൽകുന്നില്ലെന്നും മെംബർമാർ ആക്ഷേപമുന്നയിച്ചു. ഇതിന് പരിഹാരമായി ജില്ല പഞ്ചായത്തിന്റെ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കാൻ താൽക്കാലിക ഉദ്യോഗസ്ഥനെ നിയമിക്കാൻ കഴിയുമോ എന്നത് ആരായുമെന്ന് ഷിജ ശശി പറഞ്ഞു.
എന്നാൽ ടെൻഡർ വിളിക്കുക പോലുള്ള അടിസ്ഥാന പ്രവൃത്തികൾക്ക് പോലും നേതൃത്വം നൽകാതെ മെംബർമാർ സർക്കാറിനെ കുറ്റപ്പെടുത്തുകയാണെന്നായിരുന്നു രാജീവ് പെരുമൺപുറയുടെ ആക്ഷേപം. ചില മെംബർമാർക്ക് എന്തിനെക്കുറിച്ചും സംസാരിച്ച് പ്രതിച്ഛായ വർധിപ്പിക്കുന്നതിൽ മാത്രമേ താൽപര്യമുള്ളൂവെന്ന ഭരണപക്ഷത്തിന്റെ പരാമർശം ദുൽഫിക്കറിനെ പ്രകോപിപ്പിച്ചു. ആരും ഇവിടെ ഓടു പൊളിച്ചുവന്നതല്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണെന്നുമായിരുന്നു ഇതിന് ദുൽഫിക്കർ നൽകിയ മറുപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു