കൊച്ചി: ആശ്രിത നിയമനങ്ങൾക്ക് അഞ്ചുശതമാനം ക്വോട്ട കണക്കാക്കുന്നതിന്‍റെ മാനദണ്ഡമെന്തെന്ന് ഹൈകോടതി. ഒരു വർഷമുണ്ടാകുന്ന ഒഴിവാണോ തസ്തികയിലെ ആകെ ആൾബലമാണോക്വോട്ട കണക്കാക്കാൻ അടിസ്ഥാനമാക്കുന്നതെന്ന് വിശദമാക്കാനാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ആശ്രിത നിയമനം മൂലം പി.എസ്.സി വഴി ജോലിയിൽ കയറിയവർക്ക് അർഹമായ പ്രമോഷനും ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി വനം വകുപ്പ് ഉദ്യോഗസ്ഥരായ എ.കെ. സുഗന്ധകുമാർ, എ.ജെ. ജോയി എബ്രഹാം എന്നിവർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
Read also: സഹകരണ സംഘങ്ങൾ കോടീശ്വരന്മാർക്കുവേണ്ടിയല്ല; സാധാരണക്കാർക്ക് വേണ്ടിയുള്ളതെന്ന് ഹൈകോടതി
ആശ്രിത നിയമനം വഴി 18 വയസ്സിൽ ജോലി നേടുന്നവർ സർവിസിൽ ഏറെ ഉയർന്നുപോകുന്നതാണ് തങ്ങളുടെ പ്രമോഷൻ തടസ്സപ്പെടാൻ പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ആശ്രിത നിയമനങ്ങൾക്ക് വ്യവസ്ഥാപിത നിയമമില്ല.
പിൻവാതിൽ നിയമനങ്ങൾപോലെയാണ് അഞ്ചുശതമാനം േക്വാട്ടയിലേക്ക് ഇപ്പോൾ നിയമനം നടക്കുന്നതെന്നും ഹരജിയിൽ ആരോപിക്കുന്നു. ഹരജി വീണ്ടും ഫെബ്രുവരി 19ന് പരിഗണിക്കാനായി മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു