കോഴിക്കോട്: പ്രമുഖ ആരോഗ്യസ്ഥാപനമായ മാനാ ഹെല്‍ത്ത് കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സൈബര്‍പാര്‍ക്കിലെ 237 ജീവനക്കാര്‍ രണ്ട് ദിവസമായി നടന്ന ക്യാമ്പില്‍ വിവിധ പരിശോധനകള്‍ നടത്തുകയും ചികിത്സ നേടുകയും ചെയ്തു.
ആരോഗ്യകരമായ ജീവിതശൈലി, സാധാരണയായി കണ്ടു വരുന്ന ആരോഗ്യപ്രശ്നങ്ങള്‍, ഗുരുതര രോഗങ്ങള്‍ നേരത്തെ തിരിച്ചറിയുന്നതിനുള്ള ലക്ഷണങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അബവോധ ക്ലാസുകള്‍ നടത്തി. ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രചാരണവും ഇതോടൊപ്പം നടന്നു.
സൈബര്‍ പാര്‍ക്കിലെ സഹ്യ കെട്ടിടത്തില്‍ നടന്ന പരിപാടിയില്‍ കേരള ഐടി പാര്‍ക്ക്സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മഞ്ജിത് ചെറിയാന്‍ സംബന്ധിച്ചു. ആരോഗ്യത്തിനും ജോലിക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഓഫീസ് ശൈലി, ദൈനംദിന ജീവിതത്തിലുണ്ടാകുന്ന ചെറിയപരിക്കുകള്‍ തടയല്‍, ആരോഗ്യസൗഖ്യത്തോടെയുള്ള ശരീരഭാരം കുറയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകളും നടന്നു.