അടുത്തിടെയായി നിരവധി അപ്ഡേറ്റുകളാണ് വാട്ട്സാപ്പ് പുറത്തിറക്കുന്നത്. ഇപ്പോഴിതാ ആൻഡ്രോയിഡ് ഫോണുകളിലെ ‘നിയർ ബൈ ഷെയർ’ന് സമാനമായ ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ് വാട്ട്സാപ്പ്. ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തിൽ ഫയൽ കൈമാറാൻ സഹായിക്കുന്ന അപ്ഡേറ്റാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ ‘ഷേക്ക്’ ചെയ്ത് അഭ്യർത്ഥന അയച്ചാൽ ഫയൽ കൈമാറാനുള്ള ഓപ്ഷൻ വിസിബിളാകും.
ഫോണിലുള്ള നമ്പരുകളിലേക്ക് മാത്രമേ ഫയൽ അയക്കാൻ കഴിയൂ. വാട്ട്സാപ്പിലെ ടെക്സ്റ്റ് മെസേജുകൾക്കും ഫോൺ കോളുകൾക്കും സമാനമായി രീതിയിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനിലാണ് പുതിയ ഫീച്ചറിന്റെയും പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ ഈ സേവനം, വർഷങ്ങളായി ലഭ്യമാണ്. എന്നാൽ അത്യാധുനിക സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനോടെ ഫയലുകൾ കൈമാറാനാകുക എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഈ ഫീച്ചർ നിലവിൽ പരീക്ഷണത്തിലാണ്. ഭാവിയിൽ അപ്ഡേറ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.
വാട്ട്സാപ്പിന്റെ ഐഒഎസ് ഫീച്ചറിൽ തന്നെ സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്ത് ഷെയർ ചെയ്യാനുള്ള ഓപ്ഷൻ കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. ചാറ്റുകളെ കൂടുതൽ രസകരമാക്കാൻ ഈ ഫീച്ചർ സഹായിക്കും. ടെക്സ്റ്റ് മെസെജിനെക്കാൾ ഫലം ചെയ്യും ഈ ഫീച്ചർ. പുതിയ ഫീച്ചർ വരുന്നതോടെ പുതിയ ഫീച്ചറിൽ ഫോണിലുള്ള ചിത്രങ്ങളെ സ്റ്റിക്കറുകളാക്കി മാറ്റാനാവും. ഓട്ടോ ക്രോപ്പ് ചെയ്യാനും സ്റ്റിക്കറുകളിൽ ടെക്സ്റ്റുകൾ ചേർക്കാനും വരയ്ക്കാനുമെല്ലാം കഴിയും.
read also….മൊബൈൽ ഫോണിൽ കാർട്ടൂൺ കാണുന്നതിനിടെ ഹൃദയാഘാതം; അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം
ഇങ്ങനെ നിർമിച്ച് അയക്കുന്ന സ്റ്റിക്കറുകൾ സ്റ്റിക്കർ ട്രേയിൽ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടുമെന്നതാണ് പ്രത്യേകത. ഇത് പിന്നീട് എപ്പോൾ വേണമെങ്കിലും ഷെയർ ചെയ്യാനാകും. വരും ദിവസങ്ങളിൽ ഐഒഎസ് 17 ന് ശേഷമുള്ള ഒഎസിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലും ഫീച്ചർ ലഭ്യമാവും. പഴയ ഐഫോണിൽ ഫീച്ചർ ലഭ്യമാകും. എന്നാൽ സ്റ്റിക്കർ എഡിറ്റ് ചെയ്യാനാകില്ല.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക