കോഴിക്കോട്: കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നു പേർക്ക് പരിക്ക്. ചക്കിട്ടപ്പാറ കക്കയം ഡാം സൈറ്റിലാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരിക്കേറ്റത്.
എറണാകുളം ഇടപ്പള്ളി തോപ്പില്‍ വീട്ടില്‍ നീതു ഏലിയാസ് (32), മകള്‍ ആൻമരിയ (4) എന്നിവർക്കാണ് പരുക്കേറ്റത്. കുഞ്ഞിന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും അമ്മയുടെ നില ഗുരുതരമാണ്. നീതുവിന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. തലയ്ക്കും പരുക്കുണ്ട്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















