വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ചു എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന വിഭവം. വായിൽ ഇട്ടാൽ അലിഞ്ഞിറങ്ങുന്ന ഗോതമ്പ് ഹൽവ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചികരമായ ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകൾ
•ഗോതമ്പുപൊടി – ഒരു കപ്പ്
•ശർക്കര -രണ്ട് കപ്പ്
•നെയ്യ് – ഒരു കപ്പ്
•ഏലക്കാപ്പൊടി – ഒരു ടീസ്പൂൺ
•അണ്ടിപ്പരിപ്പ് – ഒരു ടീസ്പൂൺ
Read Also: BREAKFAST RECIPE | ഞൊടിയിടയിൽ ഈസിയായി തയ്യാറാക്കാം ഈ ഉപ്പുമാവ്
തയ്യാറാക്കുന്ന വിധം
•ശർക്കര രണ്ട് കപ്പ് വെള്ളം ഒഴിച്ച് ഉരുക്കിയെടുക്കാം. അതിനുശേഷം മറ്റൊരു പാൻ അടുപ്പിൽ വച്ച് ഒരു ടീസ്പൂൺ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പ് വറുത്ത് മാറ്റിവയ്ക്കുക. ശേഷം ഒരു കപ്പ് നെയ്യും കൂടെ അതിലേക്ക് ഒഴിച്ച് ഒരു കപ്പ് ഗോതമ്പുപൊടി കൂടെ ഇട്ട് ചെറിയ തീയിൽ നന്നായി വഴറ്റിയെടുക്കുക.
•ഈ സമയം കൊണ്ട് ശർക്കര നേരത്തെ ഉരുക്കാൻ വച്ചത് നന്നായി ഉരുകി വന്നു കാണും, ഇത് വറുത്ത ഗോതമ്പ് പൊടിയിലേക്ക് അരിച്ചൊഴിക്കുക. എല്ലാം കൂടെ നന്നായി മിക്സ് ആക്കി കൊടുക്കാം.
•ശേഷം നേരത്തെ വറുത്തുവച്ച അണ്ടിപ്പരിപ്പും ബാക്കി നെയ്യും കൂടെ ഒഴിച്ച് എല്ലാം കൂടെ വീണ്ടും ഇളക്കി കൊടുക്കുക പത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ നെയ്യ് തടവിയ മറ്റൊരു പാത്രത്തിലേക്ക് മാറ്റം. തണുക്കുമ്പോൾ മുറിച്ചെടുക്കാം സ്വാദിഷ്ടമായ ഹൽവ റെഡി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ