കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആള്‍ക്കൂട്ട വിചാരണ നടന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. വിശ്വനാഥന്‍ ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് കോഴിക്കോട് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വയനാട് കല്‍പറ്റ സ്വദേശിയായ വിശ്വനാഥനെ (46) മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ സമീപത്തെ പറമ്പിലെ മരത്തിന് മുകളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രസവത്തിനെത്തിയ ഭാര്യക്ക് കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു വിശ്വനാഥന്‍.
read also….കോയമ്പത്തൂരില്‍ മലയാളി അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു
മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ രണ്ട് ദിവസം മുമ്പ് വിശ്വനാഥനെ മോഷ്ടാവെന്ന് പറഞ്ഞ് ആള്‍ക്കൂട്ടം വിചാരണ ചെയ്തതായി കുടുംബം ആരോപിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് വിശ്വനാഥൻ ആത്മഹത്യ ചെയ്‌തെന്നായിരുന്നു നിഗമനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു