ന്യൂഡൽഹി:അയോധ്യയിൽ ഈ മാസം 22ന് പ്രാണപ്രതിഷ്ഠ നടത്തുന്ന ശ്രീരാമവിഗ്രഹത്തിന്റെ പൂർണ ചിത്രം പുറത്ത്. ശ്രീരാമന്റെ അഞ്ചു വയസ്സുള്ള രൂപമായ ‘രാം ലല്ല’ വിഗ്രഹമാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്. മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് നിർമിച്ച 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം കരിങ്കല്ലിലാണ് നിർമിച്ചിരിക്കുന്നത്. ഇന്നു രാം ലല്ല വിഗ്രഹം ഗർഭഗ്രഹത്തിൽ സ്ഥാപിച്ചിരുന്നു. ഗർഭഗ്രഹത്തിൽ സ്ഥാപിക്കുന്നതിനു മുൻപു പകർത്തിയ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. സ്വർണ അമ്പും വില്ലും പിടിച്ചുനിൽക്കുന്ന ഭാവത്തിലാണ് ശ്രീരാമ വിഗ്രഹം.
കണ്ണുകൾ തുണികൊണ്ടു കെട്ടിയ ശേഷമാണ് ഗർഭഗ്രഹത്തിൽ സ്ഥാപിച്ചത്. പ്രതിഷ്ഠാ ദിനത്തിൽ പൂജകൾക്കു ശേഷം ഈ കെട്ടഴിക്കും. അചല്‍മൂര്‍ത്തി എന്ന നിലയില്‍ പ്രധാനപ്രതിഷ്ഠയായി രാം ലല്ല വിഗ്രഹത്തെ ആരാധിക്കും. താല്‍ക്കാലിക ക്ഷേത്രത്തില്‍ ഇപ്പോള്‍ ആരാധിക്കുന്ന വിഗ്രഹം ഇതിനു താഴെ ഉത്സവമൂര്‍ത്തിയായി ആരാധിക്കും.