×

മലപ്പുറത്ത് യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

google news
Sj

മലപ്പുറം:പന്തല്ലൂരിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളില മദാരിൽ നിസാറിന്റെ ഭാര്യ തഹ്‌ദില (25) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതു മണിയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ തഹ്‌ദിലയുടെ ബന്ധുക്കൾ രംഗത്തെത്തി.

chungath kundaraനിസാറിന്റെ പിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളുടെ പരാതി. മരണം നിസാറിന്റെ പിതാവ് തഹ്‌ദിലയുടെ സഹോദരനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭർതൃപിതാവിനും മാതാവിനും ഭർത്താവിനുമെതിരെ പൊലീസിൽ പരാതി നൽകി.

    

Read more: ഇലക്ട്രിക് ബസ്സുകളെ ലാഭകരമായ രീതിയിൽ പ്രവർത്തിപ്പിക്കേണ്ടത് കെ.എസ്.ആർ.ടി.സി യുടെ ഉത്തരവാദിത്വമാണ്: വി.കെ പ്രശാന്ത്

   

അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാണ്ടിക്കാട് പൊലീസ് അറിയിച്ചു. തഹ്‌ദിലയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറി. 

 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു