കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ഏറ്റവും പുതിയ അഡ്വഞ്ചര്‍ ടൂറര്‍ എന്‍എക്‌സ്500 അവതരിപ്പിച്ചു.പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഡെയ്‌ലി ക്രോസ്ഓവര്‍ എന്ന ഡിസൈന്‍ തീം ഉപയോഗിച്ചാണ് പുതിയ എന്‍എക്‌സ്500 രൂപകല്‍പന ചെയ്തിരിക്കുന്നത്.
പുതിയ ഓള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റും, ടെയില്‍ ലാമ്പും വാഹനത്തിന്റെ മാറ്റ് കൂട്ടുന്നു. ഇഷ്ടാനുസൃതമാക്കാവുന്ന 5 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി സ്‌ക്രീനാണ് മറ്റൊരു സവിശേഷത. ഹോണ്ട റോഡ്‌സിങ്കിന്റെ ഐഒഎസ്/ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിക്കൊപ്പം, ഇടത് ഹാന്‍ഡില്‍ബാറിലെ ബാക്ക്‌ലിറ്റ് 4-വേ ടോഗിള്‍സ്വിച്ചും എന്‍എക്‌സ്500 വാഗ്ദാനം ചെയ്യുന്നു. ഓണ്‍-സ്‌ക്രീന്‍ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനൊപ്പം റൈഡര്‍ക്ക് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴി കോളുകള്‍ ചെയ്യാനോ, സംഗീതം കേള്‍ക്കാനോ ഉള്ള ഓപ്ഷനും ഈ ഫീച്ചര്‍ നല്‍കുന്നു. എമര്‍ജന്‍സി സ്‌റ്റോപ്പ് സിഗ്നല്‍ ഫീച്ചറും എന്‍എക്‌സ്500നുണ്ട്.
read more:ആക്ടി.ഇവി: ആദ്യ ഇവി ആര്‍ക്കിടെക്ചര്‍ അവതരിപ്പിച്ച് ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി
6-സ്പീഡ് ഗിയര്‍ബോക്‌സുമായി യോജിപ്പിച്ച, പാരലല്‍ ട്വിന്‍-സിലിണ്ടര്‍ 471 സിസി, ലിക്വിഡ് കൂള്‍ഡ്, 4സ്‌ട്രോക്ക് ഡിഒഎച്ച്‌സി എഞ്ചിനാണ് പുതിയ ഹോണ്ട എന്‍എക്‌സ്500ന് കരുത്ത് പകരുന്നത്. ഇത് 8,600ആര്‍പിഎമ്മില്‍ 35 കി.വാട്ട് പവറും, 6,500ആര്‍പിഎമ്മില്‍ 43എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. റോഡിലും ഓഫ്‌റോഡിലും മികച്ച സൗകര്യം ഉറപ്പാക്കാന്‍ ഷോവ 41 എംഎം എസ്എഫ്എഫ്-ബിപി അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്‌സ്, പിന്നില്‍ പ്രോ-ലിങ്ക് മോണോ-സസ്‌പെന്‍ഷന്‍, മുന്‍വശത്ത് രണ്ട് പിസ്റ്റണ്‍ കാലിപ്പറുകളുള്ള ഡ്യുവല്‍ 296 എംഎം ഫ്രണ്ട് ഡിസ്‌ക്, പിന്നില്‍ ഒരു പിസ്റ്റണ്‍ കാലിപ്പറുള്ള 240 എംഎം ഡിസ്‌കും ഡ്യുവല്‍ ചാനല്‍ എബിഎസും എന്‍എക്‌സ്500ല്‍ സജ്ജീകരിച്ചിട്ടുണ്ട്. അസിസ്റ്റ്/സ്ലിപ്പര്‍, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ സിസ്റ്റം, സ്റ്റീല്‍ ഡയമണ്ട് ട്യൂബ് മെയിന്‍ ഫ്രെയിം, 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് പിന്‍ ട്രയല്‍ പാറ്റേണ്‍ റേഡിയല്‍ ടയറുകള്‍ എന്നിവ മറ്റു സവിശേഷതകളിലുൾപ്പെടുന്നു.
5,90,000 രൂപയാണ് എന്‍എക്‌സ്500 ന്റെ ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം വില. എന്‍എക്‌സ്500നുള്ള ബുക്കിങ് ആരംഭിച്ചു. ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക്, പേള്‍ ഹൊറൈസണ്‍ വൈറ്റ് എന്നീ നിറങ്ങളിലെത്തുന്ന എന്‍എക്‌സ്500ന്റെ ഡെലിവറി 2024 ഫെബ്രുവരി മുതല്‍ ആരംഭിക്കും. ഇന്ത്യയിലുടനീളമുള്ള ബിഗ്‌വിങ് ഡീലര്‍ഷിപ്പുകള്‍ വഴിയായിരിക്കും വില്‍പന.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക