ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് തന്റെ താല്‍പര്യങ്ങള്‍ വ്യക്തമാക്കി മെറ്റ പ്ലാറ്റ്‌ഫോംസ് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. മനുഷ്യനെ മറികടക്കുന്ന ബുദ്ധിയുണ്ടാകുമെന്ന് പറയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് അഥവാ എജിഐ വികസിപ്പിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് സക്കര്‍ബര്‍ഗ് ത്രെഡ്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. അത് ഉത്തരവാദിത്വത്തോടെ ഓപ്പണ്‍സോഴ്‌സ് ചെയ്യുമെന്നും പൊതുജനങ്ങള്‍ക്ക ലഭ്യമാക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
ഓപ്പണ്‍ എഐ, ഗൂഗിള്‍, മെറ്റ തുടങ്ങിയ കമ്പനികള്‍ ജനറേറ്റീവ് എഐ രംഗത്ത് വന്‍ തുക മുതല്‍മുടക്കുന്ന സാഹചര്യത്തിലാണ് സക്കര്‍ബര്‍ഗിന്റെ ഈ വാക്കുകള്‍. മുമ്പ് ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാനും തങ്ങളുടെ എജിഐ പദ്ധതികളെ കുറിച്ച് സംസാരിച്ചിരുന്നു.
ലാര്‍ജ് ലാംഗ്വേജ് മോഡലുകളെ കൂടുതല്‍ ശക്തരാക്കാനുള്ള പദ്ധതികളാണ് കമ്പനികള്‍ ആസൂത്രണം ചെയ്യുന്നത്. ഡിസംബറിലാണ് ഗൂഗിള്‍ ജെമിനി എഎന്ന പേരില്‍ പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ അവതരിപ്പിച്ചത്. ലാമ 2 എന്ന പേരില്‍ മെറ്റയും പുതിയ എല്‍എല്‍എം അവതരിപ്പിച്ചു.
എഐ ഗവേഷണ രംഗത്ത് വലിയ നിക്ഷേപമാണ് മെറ്റ നടത്തിവരുന്നത്. ഈ വര്‍ഷം അവസാനത്തോടെ 3.5 ലക്ഷം എച്ച് 100 എന്‍വിഡിയ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ ഇതിനായി ഒരുക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
Read more Japan moon sniper: ജപ്പാൻ ചന്ദ്രനിൽ പേടകമിറക്കുന്നു
ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് അതിവേഗമുള്ള മുന്നേറ്റം സാങ്കേതിക രംഗത്ത് വലിയ ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. മനുഷ്യബുദ്ധിയെ മറികടക്കുന്ന സൂപ്പര്‍ ഇന്റലിജന്‍സ് മനുഷ്യ വംശത്തിന് തന്നെ ഹാനികരമാവുമെന്ന ആശങ്ക ഒരു വിഭാഗം ഉയര്‍ത്തുകയാണ്.
ഓപ്പണ്‍ എഐ മേധാവി സ്ഥാനത്ത് നിന്ന് സാം ഓള്‍ട്ട്മാന്‍ പുറത്താക്കപ്പെടുന്നതിന് മുമ്പ് അന്നത്തെ ബോര്‍ഡ് അംഗങ്ങള്‍ക്ക് കമ്പനിയിലെ ഗവേഷക സംഘം ശക്തിയേറിയെ എഐ നിര്‍മിക്കുന്നതിന്റെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു.
ഒരു പുതിയ പ്രശ്‌നത്തിന് മനുഷ്യനെ പോലെ പുതിയ പരിഹാരം കാണാനുള്ള കഴിവ് ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സിന് ഉണ്ടായിരിക്കും. നിലവില്‍ ഒരു കമ്പനിയും അത്തരം ഒരു സാങ്കേതിക വിദ്യയിലേക്് എത്തിച്ചേര്‍ന്നിട്ടില്ല. എന്നാല്‍ ജിപിടി, ജെമിനി, ലാമ പോലുള്ള ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ യാഥാര്‍ത്ഥ്യമായ സ്ഥതിയ്ക്ക് എജിഐ നിര്‍മിക്കപ്പെടില്ലെന്ന് പറയാനാവില്ല.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ