കൊച്ചി: ഡോ. വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ പിതാവ് മോഹന്‍ദാസ് ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. കുറ്റപത്രം നല്‍കിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഇപ്പോഴത്തെ അന്വേഷണം കാര്യക്ഷമമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ വിചാരണയ്ക്ക് സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കു: റോഡിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം: യുവാവ് പിടിയിൽ