ഹൂതി പൊളിറ്റിക്കൽ ബ്യൂറോയുടെ എക്‌സ് അക്കൗണ്ടിലെ അംഗമായ ഹിസാം അൽ അസദിനെ ഉദ്ധരിച്ച രേഖാമൂലമുള്ള പ്രസ്താവന പ്രകാരം, ചെങ്കടലിലും, അറബിക്കടലിലും ഇസ്രയേലി ബന്ധമുള്ള കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിക്കില്ലെന്ന് പറയുന്നു.
“ചുവപ്പിലും അറബിക്കടലിലുമുള്ള നമ്മുടെ നാവിക സേനയുടെ പ്രവർത്തനങ്ങൾ ശത്രുക്കളുമായി ബന്ധമുള്ള ഇസ്രായേലി കപ്പലുകളെ ലക്ഷ്യം വച്ചുകൊണ്ട് തുടരും,” അൽ-അസ്സാദ് പറഞ്ഞു.
ഗാസയിൽ സംഘർഷം നില നിൽക്കുന്നിടത്തോളം സംഘം ആക്രമണം തുടരുമെന്ന് അൽ അസദ് പ്രഖ്യാപിച്ചു.
“ഗാസയിലെ നമ്മുടെ ജനങ്ങൾക്കെതിരായ അമേരിക്കൻ സയണിസ്റ്റ് ആക്രമണവും ഉപരോധവും തുടരുന്നിടത്തോളം ആക്രമണങ്ങൾ അവസാനിക്കില്ല,” അൽ-അസാദ് കൂട്ടിച്ചേർത്തു.
“ഗാസയിലെ ഫലസ്തീൻ ജനതയ്‌ക്കെതിരെ അമേരിക്കൻ പിന്തുണയോടെയും പങ്കാളിത്തത്തോടെയും ഇസ്രായേൽ അധിനിവേശ സൈന്യം നടത്തിയ വംശഹത്യയുടെ കുറ്റകൃത്യങ്ങളെയാണ് ഭീകരവാദമായി വിശേഷിപ്പിക്കേണ്ടത്,” അൽ-അസ്സാദ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു