മുംബൈ: സമീപ കാലത്തെ ഏറ്റവും വലിയ പ്രതിദിന തകര്‍ച്ച നേരിട്ട് ഓഹരി വിപണി. ആഗോള വിപണികളിലെ പ്രതികൂല സാഹചര്യമാണ് രണ്ടാം ദിവസവും സൂചികകളെ നഷ്ടത്തിലാക്കിയത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂന്നാം പാദഫലങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതും വിപണിയെ ബാധിച്ചു.
സെന്‍സെക്‌സ് 800 പോയന്റിലേറെ താഴ്ന്നു. വിപണി കൂപ്പുകുത്തിയതോടെ നിമിഷ നേരംകൊണ്ട് നിക്ഷേപകരുടെ സമ്പത്തില്‍നിന്ന് രണ്ട് ലക്ഷംകോടി രൂപ അപ്രത്യക്ഷമായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 1.91 ലക്ഷം കോടി താഴ്ന്ന് 373.04 ലക്ഷം കോടി രൂപയിലെത്തി.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില 5.66 ശതമാനം നഷ്ടത്തിലാണ്. ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക് രണ്ട് ശതമാനത്തിലേറെ നഷ്ടത്തിലായി. മെറ്റല്‍, റിയാല്‍റ്റി, ഓട്ടോ, മീഡിയ, ഹെല്‍ത്ത് കെയര്‍ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു