ദുബൈ: ചെങ്കടലില്‍ കപ്പലിന് നേരെ വീണ്ടും ആക്രമണം. യമന്റെ വടക്കു പടിഞ്ഞാറൻ പ്രദേശമായ സലീഫില്‍ നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണം.
മാള്‍ട്ടയുടെ പതാകയുള്ള, ഗ്രീക്ക് ഉടമസ്ഥതയിലുള്ള കപ്പലിനെ ലക്ഷ്യമാക്കി മിസൈല്‍ പതിച്ചതായി ഒഗ്രീക്ക് ഷിപ്പിംഗ് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.24 ജീവനക്കാരുമായി വിയറ്റ്‌നാമില്‍ നിന്ന് ഇസ്രായേലിലേക്ക് പോവുകയായിരുന്ന സോഗ്രാഫിയ കപ്പലിന് ആക്രമണത്തില്‍ നാശനഷ്ടങ്ങളിലെന്നാണ് റിപ്പോര്‍ട്ടുകള്‍.കപ്പലില്‍ ചരക്കുകളില്ലെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചെങ്കടലില്‍ വീണ്ടും കപ്പലിനെ ഹൂതികള്‍ ആക്രമിച്ചതോടെ മേഖല കൂടുതല്‍ പ്രക്ഷുബ്ധമാകുവുകയാണ്. ചെങ്കടല്‍ വഴിയുള്ള എല്ലാ ചരക്കുകടത്തും നിര്‍ത്തിവെച്ചതായി ബ്രിട്ടീഷ് എണ്ണ കമ്ബനിയായ ഷെല്‍ അറിയിച്ചു. ഹൂതികള്‍ യമനില്‍നിന്നു തൊടുത്ത മിസൈല്‍ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന യുഎസ് ചരക്കുകപ്പലിനെയും നേരത്തെ ആക്രമിച്ചിരുന്നു. ഏദൻ കടലിടുക്കിനു സമീപത്തായിരുന്നു കപ്പല്‍.ഹൂതികളുടെ ആക്രമണത്തെത്തുടര്‍ന്ന് ചെങ്കടലിലൂടെയുള്ള ചരക്കുനീക്കം ആഴ്ചകളായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇസ്രായേല്‍ അതിക്രമം അവസാനിപ്പിക്കാതെ ചെങ്കടല്‍ ആക്രമണവും നിര്‍ത്തില്ലെന്ന് ഹൂതികള്‍ ആവര്‍ത്തിച്ചു.
അതിനിടെ ഗസ്സയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം ശക്തമാണ്. 24 മണിക്കൂറിനിടെ 132 പേര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ഒരു ഇസ്രായേലി സൈനികൻ കൂടി കൊല്ലപ്പെട്ടു. ഗസ്സയില്‍ നിന്ന് കൂടുതല്‍ സേനയെ ഇസ്രായേല്‍ പിൻവലിച്ചു തുടങ്ങി.വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗസ്സയില്‍ നിന്ന് പിൻവലിക്കുന്ന സൈനികരില്‍ ഒരു വിഭാഗത്തെ അവിടെ വിന്യസിക്കാനൊരുങ്ങുകയാണ് ഇസ്രായേല്‍.