ആലപ്പുഴ: ചില സാഹിത്യകാരൻമാർ ഷോ കാണിക്കുകയാണെന്ന് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. സമരവും ഭരണവും എന്തെന്ന് വാസുദേവൻ നായർ പഠിപ്പിക്കേണ്ട. എം.ടി. പറഞ്ഞതിന് പിന്നാലെ ചിലർക്ക് ഭയങ്കര ഇളക്കം. കേരളത്തിൽ ആറ്റം ബോബ് വീണു എന്ന തരത്തിലാണിപ്പോൾ ചർച്ചയെന്നും സുധാകരൻ പറഞ്ഞു.
ഭരണം കൊണ്ടുമാത്രം പ്രശ്നം തീരില്ല. ഇത്, എം.ടി പറയേണ്ട. ഇത്, ഞങ്ങൾ നേരത്തെ പറയുന്നതാണ്. എം.ടിക്കു പിന്നാലെ ചിലർ വിമർശനം നടത്തുകയാണ്. ഇവർ നേരത്തെ പറയേണ്ട. ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് സുധാകരൻ പറഞ്ഞു. ആലപ്പുഴ ടൗണിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.
കോഴിക്കോട് കെ.എൽ.എഫിെൻറ വേദിയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് എം.ടി. വാസുദേവൻ നായർ സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചത്. എന്നാൽ, ഇതിനെതിരെ സി.പി.എം നേതാക്കളുടെ ഭാഗത്തുനിന്നും രൂക്ഷമായ പ്രതികരണം ഉണ്ടായിരുന്നില്ല. ഉൾക്കെള്ളേണ്ടതുണ്ടെങ്കിൽ ഉൾക്കൊള്ളുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്.
read also….അയോധ്യ വിഷയത്തിൽ ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല; സജി ചെറിയാൻ
എം.ടി വിമര്‍ശിച്ചെന്നത് മാധ്യമ വ്യാഖ്യാനമെന്നായിരുന്നു സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വിലയിരുത്തൽ. ഇല്ലാത്ത കാര്യങ്ങളിൽ സ്വന്തം വ്യാഖ്യാനം ചമയ്ക്കുന്നതിൽ കേരളത്തിലെ ചില മാധ്യമ കേന്ദ്രങ്ങൾ വിദഗ്ധരാണ്. എം.ടി വിവാദം അതിന് ഉദാഹരണമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു