കൊച്ചി: റിയല്‍ എസ്റ്റേറ്റ്, പെട്രോളിയം രംഗത്തെ മുന്‍നിര കമ്പനിയായ സന്‍മിത് ഇന്‍ഫ്ര പുതിയ ബയോ സിഎന്‍ജി പ്ലാന്റ് നിര്‍മ്മിക്കുന്നു. അടുത്ത മൂന്ന് വര്‍ഷം കമ്പനി വിഭാവനം ചെയ്യുന്ന ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ബയോ സിഎന്‍ജി പദ്ധതി. സുസ്ഥിര ഊര്‍ജ്ജ ബദലുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
കേന്ദ്ര സര്‍ക്കാരിന്റെ സസ്‌റ്റൈനബിള്‍ ഓള്‍ട്ടര്‍നേറ്റീവ് റ്റുവാഡ്സ് അഫോര്‍ഡബിള്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ (എസ്എടിഎടി) പദ്ധതിയുടെ ഭാഗമായാണ് ഈ ബയോ സിഎന്‍ജി പ്ലാന്റ് നിര്‍മ്മിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ബിറ്റുമിന്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് വിശാലമായ സംഭരണ സംവിധാനങ്ങളൊരുക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
കമ്പനിയുടെ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ സംവിധാനം ഇന്ത്യയിലുടനീളം ലഭ്യമാക്കുന്നതിനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ പ്രകൃതി സൗഹൃദമായ, വിറക് ആവശ്യമില്ലാത്ത ശവസംസ്‌കരണ സംവിധാനവും വിപണിയിലെത്തിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.