വലിയതുറ: വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ കേസിലെ സഹോദരങ്ങളെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. പേട്ട കാരാളി സ്വദേശികളായ സഹദ് (31), സജാദ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് 6.30 ഓടുകൂടി വള്ളക്കടവ് സ്വദേശിനിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതികള്‍ പരാതിക്കാരിയുടെ ഇളയ മകനോടുള്ള വിരോധത്തില്‍ വീട്ടില്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പ്രതികള്‍ പതാതിക്കാരിയെ ചവിട്ടുകയും അസഭ്യം വിളിക്കുകയും മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വീട്ടിലുള്ള ലൈറ്റുകള്‍, ചെടിച്ചട്ടികള്‍ എന്നിവ അടിച്ചുപൊട്ടിക്കുകയും ബൈക്ക് അടിച്ച് തകര്‍ക്കുകയുമായിരുന്നു. സംഭവശേഷം വീട്ടുകാര്‍ വലിയതുറ പൊലീസില്‍ നല്കിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതികളിലൊരാള്‍ ഒളിവിലാണ്. പ്രതികള്‍ മൂന്നുപേരും സഹോദരങ്ങളാണ്. വലിയതുറ സി.ഐ രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു