ന്യൂഡൽഹി: ‘ദില്ലി ചലോ’ കർഷക സമരത്തിനൊടുവിൽ ഒപ്പിട്ട കരാർ നടപ്പാക്കാൻ തയാറാകാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കർഷകർ വീണ്ടും സമരത്തിനൊരുങ്ങുന്നു.
2021 ഡിസംബർ ഒമ്പതിന് കേന്ദ്ര സർക്കാർ കർഷകരുമായി ഒപ്പിട്ട കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 13ന് അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽനിന്ന് ഒരു ലക്ഷം കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യും. എം.എസ്.പി നിയമം പാസാക്കി നടപ്പാക്കണമെന്ന ആവശ്യത്തിൽനിന്ന് കർഷകർ പിന്നോട്ടില്ലെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. കരാർ നടപ്പാക്കാതെ വഞ്ചിക്കാമെന്ന് കരുതേണ്ട.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കരാർ നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സമരത്തിന് കർഷക സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പിന്തുണ അഭ്യർഥിച്ച് സംയുക്ത കിസാൻ മോർച്ച നേതാക്കളായ സർവൻ സിങ് പാന്തർ, ഗുർമീത് സിങ് മംഗട്, രജ് വീന്ദർ സിങ് ഗോൾഡൻ എന്നിവർ ബുധനാഴ്ച കോട്ടയത്തെത്തും. പ്രക്ഷോഭത്തെ പിന്തുണക്കുന്ന കർഷക, തൊഴിലാളി സംഘടന പ്രതിനിധികൾ ഉച്ചക്ക് 12ന് കോട്ടയം പ്രസ് ക്ലബ് ഹാളിലെത്തണമെന്ന് സംയുക്ത കിസാൻ മോർച്ച ദക്ഷിണേന്ത്യൻ കോഓഡിനേറ്റർ പി.ടി. ജോൺ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു