പ്രായമാകുന്തോറും ജനിതകവ്യവസ്ഥയൊഴികെയുള്ള മനുഷ്യശരീരത്തിന്റെ എല്ലാഭാഗങ്ങളിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്.
വാര്‍ധക്യത്തിലേക്ക് കടക്കുന്നവര്‍ക്കിടയില്‍ വൃക്കസംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ധാരാളമായി കണ്ടുവരുന്നു. ഇത് രോഗിയ്ക്കും ആരോഗ്യവിദഗ്ധര്‍ക്കും ഒരേപോലെ വെല്ലുവിളി സൃഷ്ടിക്കുന്നവയാണ്. പ്രായമായവരെ ബാധിക്കുന്ന വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ എന്തൊക്കെ? അവരുടെ ആരോഗ്യത്തെ അത് എങ്ങനെ ബാധിക്കുന്നു? അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെ?
പ്രായമായവരിലെ വൃക്ക സംബന്ധമായ രോഗാവസ്ഥകളിലൊന്നാണ് ബെനിന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ (BPH). പുരുഷന്‍മാരില്‍ പ്രായമാകുന്തോറും പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകാന്‍ തുടങ്ങുകയും ഇടവിട്ടുള്ള മൂത്രശങ്ക പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യാം.
ജീവിതശൈലിയിലെ മാറ്റം, മരുന്നുകള്‍, ശസ്ത്രക്രിയ എന്നിവയിലൂടെ ഈ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനാകും. രോഗലക്ഷണങ്ങള്‍ വിലയിരുത്തിയശേഷമായിരിക്കണം ചികിത്സ നിശ്ചയിക്കേണ്ടത്. രോഗിയുടെ ആരോഗ്യസ്ഥിതിയും കൃത്യമായി പരിശോധിക്കണം.
മൂത്രശങ്ക
പ്രായമായ സ്ത്രീകളേയും പുരുഷന്‍മാരേയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് അനിയന്ത്രിതമായ മൂത്രശങ്ക. ഹോര്‍മോണ്‍ വ്യതിയാനം, പെല്‍വിക് മസിലുകളുടെ ബലക്കുറവ്, നാഡീപ്രശ്നങ്ങള്‍ എന്നിവയെല്ലാം ഈ രോഗാവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ഇത് വ്യക്തികളുടെ മാനസികാരോഗ്യത്തെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിക്കുന്നു.
ശരിയായ പരിശോധനയിലൂടെ മാത്രമെ ഈ രോഗാവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാനാകൂ. ശരീരപരിശോധനയും ഇതിനാവശ്യമാണ്.
പെല്‍വിക് ഫ്ളോര്‍ വ്യായാമം, മരുന്നുകള്‍, സര്‍ജറി, എന്നിവയിലൂടെ രോഗം പൂര്‍ണ്ണമായി ഭേദപ്പെടുത്താനാകും. രോഗികള്‍ തങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഡോക്ടറോട് തുറന്ന് പറയാന്‍ ശ്രമിക്കണം. എന്നാല്‍ മാത്രമെ രോഗം എത്രമാത്രം ഗുരുതരമായിക്കഴിഞ്ഞുവെന്ന് വിലയിരുത്താന്‍ സാധിക്കുകയുള്ളു.
മൂത്രത്തിൽ കല്ല്
പ്രായമായവരെ ബാധിക്കുന്ന മറ്റൊരു പ്രധാന രോഗമാണ് മൂത്രത്തിൽ കല്ല്, രോഗികള്‍ക്ക് വലിയ വേദന സമ്മാനിക്കുന്ന രോഗാവസ്ഥ കൂടിയാണിത്. നിര്‍ജ്ജലീകരണം, ഭക്ഷണക്രമം എന്നിവയെല്ലാം ഈ രോഗത്തിന് കാരണമാകും. മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന അസഹ്യമായ വേദനയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.
ധാരാളം വെള്ളം കുടിക്കുക, ശരിയായ ഭക്ഷണക്രമം, മെറ്റാബോളിസത്തിലുണ്ടാകുന്ന വ്യത്യാസം ക്രമീകരിക്കാന്‍ മരുന്ന് കഴിക്കുക, എന്നിവയിലൂടെ ഈ രോഗത്തെ അകറ്റിനിര്‍ത്താം.
ചില സാഹചര്യത്തില്‍ ലിത്തോട്രിപ്സി, അല്ലെങ്കില്‍ സര്‍ജറി പോലുള്ളവ ചെയ്ത് രോഗത്തെ നിയന്ത്രിക്കാവുന്നതാണ്. വൃക്കയിലുണ്ടാകുന്ന വലിപ്പം കൂടിയ കല്ലുകള്‍ ശസ്ത്രക്രിയയിലൂടെ മാറ്റാനും സാധിക്കും.
പ്രോസ്റ്റേറ്റ് കാന്‍സര്‍ read more ഷുഗർ ഉള്ളവർക്ക് കഴിക്കാൻ സാധിക്കുന്ന ഫ്രൂട്സ് ഏതൊക്കെ?
പ്രായമായ പുരുഷന്മാരില്‍ കണ്ടുവരുന്ന പ്രധാന രോഗങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. നേരത്തെ രോഗം കണ്ടെത്തുന്നതിലൂടെ ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്തി രോഗം സുഖപ്പെടുത്താന്‍ സാധിക്കും.
പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജന്‍ ടെസ്റ്റുകള്‍(പിഎസ്എടി), ഡിജിറ്റല്‍ മലാശയ പരിശോധനകള്‍ തുടങ്ങിയവയിലൂടെ രോഗനിര്‍ണയം നടത്താന്‍ കഴിയും. രോഗത്തിന്റെ തീവ്രതയനുസരിച്ചാണ് ചികിത്സ ചെയ്യേണ്ടത്. സര്‍ജറി, റേഡിയേഷന്‍ തെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി, എന്നിവ രോഗം ഭേദമാക്കാനായി ഉപയോഗിക്കാറുണ്ട്.
പ്രായമായവരിലെ വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമായ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. രോഗനിര്‍ണയത്തിനും അവ പരിഹരിക്കാനും സമഗ്രമായ സമീപനം ആവശ്യമാണ്.