വീണയ്ക്കായി പ്രതിരോധം തീര്‍ത്ത സി.പി.എമ്മിനെതിരെ പ്രതിപക്ഷം. സംഘപരിവാര്‍, സി.പി.എം ധാരണ മാസപ്പടി കേസിലും ഉണ്ടാകുമോയെന്ന് കണ്ടറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നേരത്തെ നാലു കേസുകളില്‍ സിപിഎം–ബിജെപി ധാരണയുണ്ടായി. അഞ്ചാമത്തെ കേസിലും അത് സംഭവിക്കുമോ എന്ന് നോക്കിയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
വീണയ്ക്കെതിരായ ആരോപണങ്ങളില്‍ സിപിഎം നേതാക്കള്‍ പ്രതികരിക്കുന്നില്ല. പൊതുമരാമത്ത് മന്ത്രി നാവ് ഉപ്പിലിട്ടോ, ഇപ്പോള്‍ പ്രതികരിക്കുന്നില്ല. വിവാദങ്ങളില്‍ സിപിഎമ്മില്‍ ചര്‍ച്ചയില്ലാത്തത് എന്തെന്നും മന്തിമാര്‍ രാജ കൊട്ടാരത്തിലെ വിദൂഷകരായി മാറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു