തിരുവനന്തപുരം:തിരഞ്ഞെടുപ്പിൽ ബി ജെ പി സർക്കാർ ജയിച്ചുകയറില്ലെന്ന് യു പി ഐ സർക്കാരിന്റെ ശവപ്പെട്ടിയിൽ 2 ജി ആണിയടിച്ച ജെ ഗോപീകൃഷ്ണൻ.കോൺഗ്രസിനു എതിരെ വി പി സിംഗ് മുന്നിട്ടിറങ്ങിയപ്പോൾ ബി ജെ പി യും ഇടതുപക്ഷവും ആണ് പിന്തുണച്ചത് . വി പി സിംഗ് തങ്ങളെ വിഴുങ്ങുമെന്ന് ആയപ്പോൾ ആണ് രാമക്ഷേത്രത്തിന്റെ പ്രശ്നം ബി ജെ പി കുത്തിപൊക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇപ്പോഴത്തെ ഓക്ഷനിൽ അഴിമതി ഉണ്ട് ഓക്ഷൻ അഴിമതി നടക്കാൻ ബുദ്ധിമുട്ടാണ് എങ്കിലും അഴിമതി നടക്കാറുണ്ടെന്നും അഭിപ്രായപ്പെട്ടു.
ചില ഓക്ഷൻസ് ടൈയ്‌ലർ മെയ്ഡ് ഓക്ഷൻസ് .ഓക്ഷനിലും ഒത്തുകളി നടക്കാറുണ്ട് റീയലിൻസ് ജിയോ ഒത്തുകളിയായിരുന്നലോ എന്നും അദ്ദേഹം പറഞ്ഞു.മതേതരത്വത്തെ കുറിച്ച് താൻ എഴുതിയ റിപ്പോർട്ടിൽ ബി ജെ പി സർക്കാരിന് നേട്ടം ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടികാട്ടി.
ഇന്ത്യയിൽ കറപ്ഷൻ ഇല്ലെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും പണമിടപാട് എവിടെ എങ്കിലും നടന്നു കൊണ്ട് ഇരിക്കുന്നുവെന്നും പറഞ്ഞു.ജനങ്ങൾ അവർക്ക് മടുത്തുതുടങ്ങുബോൾ ആണ് സർക്കാരിനെ മാറ്റുന്നതെന്നും അഭിപ്രായപ്പെട്ടു.ഇന്ത്യ മുന്നണിയുടെ പ്രെശ്നം കോൺഗ്രസ് ലീഡര്ഷിപ്ന്റെ ആണെന്നും ഭരണ പക്ഷ പാർട്ടിക്കെതിരെ എല്ലാ പ്രതിപക്ഷവും ഒന്നിച്ചാൽ വിജയസാധ്യത പ്രതിപക്ഷത്തിനു കൂട്ടാൻ സാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
















