ഇംഫാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ വേദി മാറ്റി ഹൈക്കമാൻഡ്. തൗബാലിലേക്ക് യാത്രയുടെ വേദി മാറ്റാനാണ് ഹൈക്കമാൻഡ് തീരുമാനം.മണിപ്പൂര്‍ നേതൃത്വത്തിന്‍റെ നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. ആളുകളെ കുറച്ച് പരിപാടി നടത്തേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.
തൗബാലിന് ശേഷം ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ നിശ്ചയിച്ച യോഗവും സംഘടിപ്പിക്കും. ഭാരത് ജോഡോ ന്യായ് യാത്രയെ അസമിലും തടയാന്‍ ശ്രമമെന്ന് നേരത്തേ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേസമയം യാത്രയുടെ അനുമതി സംബന്ധിച്ച് അസം സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















