കാലാവസ്ഥ മാറുമ്പോൾ, പ്രത്യേകിച്ച് തണുപ്പ് കാലത്തു പലരോഗങ്ങളും സാധാരണമാണ്. അന്തരീക്ഷം തണുത്തുവരുമ്പോൾ പ്രായമായവരിൽ ശരീരത്തിന് പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പടാൻ സമയമെടുക്കും. കാലാവസ്ഥയിലെ ഏതൊരു മാറ്റവും ആദ്യം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്.
നവംബർ-ജനുവരി മാസങ്ങളിലും മഴക്കാലത്തുമാണ് സൈനസൈറ്റിസ്, ജലദോഷം, ഇൻഫെക്റ്റീവ് ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ശ്വാസകോശസംബന്ധമായ അണുബാധകൾ കൂടുതലായി കാണപ്പെടുന്നത്. ജലദോഷം, പനി തുടങ്ങിയ പകർച്ചവ്യാധികൾ പ്രായഭേദമെന്യേ എല്ലാവരെയും ബാധിക്കുമെങ്കിലും ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിക്കനുസരിച്ച് ഗുരുതരമായേക്കാം.
പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്താൽതന്നെ ഒരുപരിധിവരെ ശ്വാസകോശത്തെ സംരക്ഷിക്കാൻ കഴിയും. എന്നാൽ, ചിലപ്പോൾ ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധകൾ അനിയന്ത്രിതമാകുകയും ന്യുമോണിയ, ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
ആസ്ത്മ, സി.ഒ.പി.ഡി., ബ്രോങ്കിയക്ടാസിസ്, ശ്വാസകോശ അർബുദം തുടങ്ങിയ ശ്വാസകോശ രോഗങ്ങളുള്ളവർ കാലാവസ്ഥാവ്യതിയാനങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ? read also ചുമയും കഫക്കെട്ടും മാറാൻ: വീട്ടിൽ തന്നെ മരുന്നൊരുക്കാം
പുകവലി ഒഴിവാക്കുക. പ്രത്യേകിച്ച് തണുപ്പുകാലത്ത് അണുബാധ, അലർജി എന്നിവയ്ക്ക് കാരണമാകുകയും ശ്വാസനാളത്തിൽ വീക്കം ഉണ്ടാകുകയും ചെയ്യുന്നു. പ്രതിരോധശേഷി കൂട്ടാൻ സമീകൃത ആഹാരക്രമം സഹായകമാകും. വിറ്റാമിൻ ഡി അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്താം.
















