2019 ഒക്ടോബർ 5 നു കേരളത്തെയാകെ നടുക്കി ജോളിയുടെ അറസ്റ് രേഖപ്പെടുത്തി. ന്യൂസ് പേപ്പറുകളിലും, ചാനൽ ചർച്ചകളിലും കൂടത്തായി ജോളിയെന്ന പേര് എസ്‌ക്ലൂസീവായി പൊയ്ക്കൊണ്ടിരുന്നു. ഒരു കുടുംബത്തിലെ ആറു പേരെ നിഷ്ക്കരുണം കൊലപ്പെടുത്തിയ കേസിൽ ജോളി അറസ്റ്റിലായി. അന്ന് നാട്ടു വഴികളിലും, ചായ കടകളിലും ഒരേ സമയമൊരു ചോദ്യം ഉയർന്നു അവർക്കെങ്ങനെ ഇത്ര പേരെ കൊലപ്പെടുത്താൻ സാധിച്ചു?
കൊലപാതകങ്ങളെ കുറിച്ച് പല വിധത്തിലുള്ള സംഭാഷണങ്ങൾ നടക്കുന്നുണ്ടായിരുന്നുവെങ്കിലും വ്യക്തമായ തെളിവ് പൊതുജനങ്ങൾക്ക് ലഭിച്ചിട്ടില്ലായിരുന്നു. എങ്ങനെയാണു കൊലപ്പെടുത്തിയത്? എന്തിനാണ് കൊലപ്പെടുത്തിയത്? ഇതെങ്ങനെ ആസൂത്രണം ചെയ്തു? ഇതിനെല്ലാം മുഖ്യധാരാ പത്രങ്ങളിലും, ചാനലുകളിലും വരുന്ന ലുബ്ധിച്ച വിവരങ്ങൾ മാത്രമേറ്റിരുന്നു ആശ്രയം
എന്നാൽ 2022 ഡിസംബർ 23 കൂടത്തായി കൊലപാതക പരമ്പരയുടെ എല്ലാ ഏടുകളും വിശദീകരിക്കുന്ന തരത്തിൽ കറി ആൻഡ് സയനേഡ് എന്ന ഡോക്യു്ഫിക്ഷൻ നേടി നെറ്റ്ഫ്ലിക്സ് പുറത്തിറക്കി.
മികച്ച നോണ്‍ഫീച്ചര്‍ സിനിമയ്ക്കുളള ദേശീയ പുരസ്‌കാരം രണ്ടു തവണ കരസ്ഥമാക്കിയ ക്രിസ്‌റ്റോ ടോമിയാണ് കറി ആന്‍ഡ് സയനൈഡിന്റെ സംവിധായകന്‍. വേള്‍ഡ് വൈഡ് ട്രെന്‍ഡിങ് ആയ ഈ ഡോക്യുഫിക്‌ഷന്‍ റേറ്റിങ്ങില്‍ പല സിനിമകളെയും വെബ് സീരീസുകളെയും മറികടന്നിരിക്കുന്നു എന്നാണ് അനൗദ്യോഗിക വിവരം.
ഏതൊരു തലത്തിലുള്ള പ്രേക്ഷകനും കണ്ടാൽ മനസിലാകുന്ന തരത്തിലാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഡോക്യുഫിക്ഷൻറെ കാഴ്ചനുഭവം ആരോ 2 മണിക്കൂർ നിന്ന് പ്രസംഗിക്കുന്ന പോലെയാണ് ഇത് വരെയും വന്നുപോയ ഡോക്യുഫിക്ഷനുകളുടെ സ്വഭാവം. അവ നിർമ്മിച്ചെടുത്തിരിക്കുന്നത് അക്കാദമിക് തലത്തിൽ നിന്നുമാണ്. അതിനാൽത്തന്നെ എല്ലാ പ്രേക്ഷകരെയും പിടിച്ചിരുത്തുന്ന ഒന്നും തന്നെ ഡോക്യു്ഫിക്ഷനിൽ കാണാറില്ല.
ചില പ്രത്യകം കാഴ്ചക്കാർക്ക് വേണ്ടി മാത്രം ഉരുവാക്കിയത് പോലെയാകും അവയുടെ സംവിധാനവും. എന്നാൽ ക്രിസ്റ്റോ ടോമി ഈ കൺസ്ട്രക്റ്റഡ് പൊതുബോധത്തെ മറി കടന്നുകൊണ്ടാണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. പരിമിതപ്പെട്ട സാഹചര്യങ്ങളിൽ നിന്നും ചിത്രത്തെ എത്രത്തോളം മനോഹരമാക്കുവാൻ കഴിയുമോ അത്രയും മനോഹരമാക്കിയിട്ടുണ്ട് സംവിധയകാൻ.
ടെക്ക്
ജോളി ആൻഡ് സയനേഡ് കാണുമ്പോൾ ഒരു ന്യൂ ജനറേഷൻ ഫിലിം കാണുന്നത് പോലെയിരിക്കും. സാധാരണ ഡോകുമെന്ററികളിൽ ഇത്തരത്തിൽ ആവേശം കൊള്ളിക്കുന്ന ക്യാമറ ഷോർട്ടുകളോ, ഏസ്തെറ്റിക് സെൻസോ ഉൾപ്പെടുത്താറില്ല. മൂന്നു തരം വിഷ്വല്‍സ് ഇന്റകട്ട് ചെയ്താണ് കഥ പറയുന്നത്. ഒന്ന്, സംഭവം നടന്ന കാലഘട്ടത്തില്‍ ദൃശ്യമാധ്യമങ്ങള്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍. ഫ്രെയിം മെഷര്‍മെന്റിലെയും കളര്‍ടോണിലെയും വ്യത്യാസം കൊണ്ട് ഇത് പ്രത്യേകം കാഴ്ചക്കാർക്ക് തിരിച്ചറിയാൻ സാധിക്കും.

രണ്ട്, ജോളിയുടെ ബന്ധുക്കളും കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരും അവരുടെ അനുഭവങ്ങള്‍ പറയുന്ന ദൃശ്യങ്ങള്‍. മൂന്ന്, നടന്ന സംഭവങ്ങളുടെ ഹൈലൈറ്റ്‌സ് ഡമ്മി ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തി മുഖം വെളിപ്പെടുത്താത്ത വിധത്തില്‍ അവതരിപ്പിക്കുന്ന വിഷ്വല്‍സ്.
മൂഡ് ക്രിയേഷന് മുന്‍തൂക്കം നല്‍കിക്കൊണ്ട് നിര്‍വഹിക്കപ്പെട്ട ഈ ദൃശ്യങ്ങള്‍ മാസ്‌കിങ്, സില്‍ ഔട്ട്, ഫേഡ് എന്നീ സങ്കേതങ്ങളെ ആശ്രയിക്കുന്നു. വ്യത്യസ്ത ലൈറ്റിങ്ങിലും കളര്‍സ്‌കീമിലും ഷൂട്ട് ചെയ്ത, പ്രഫഷനല്‍ ലുക്ക് ഇല്ലാത്ത സ്‌റ്റോക്ക് ഷോട്ടുകള്‍ക്ക് കളര്‍ ഗ്രേഡിങ്ങിലുടെ യൂണിഫോമിറ്റി നല്‍കാന്‍ ശ്രമിച്ചതും കൗതുകകരമായി. ഫ്‌ളാറ്റ് ലൈറ്റിങ്ങിനെ ആശ്രയിക്കുന്ന ഇതര ഡിഎഫുകളില്‍ നിന്ന് വിഭിന്നമായി മൂഡ് ഫൊട്ടോഗ്രഫിയും മൂഡ് ലൈറ്റിങ്ങും സ്വീകരിച്ചതും ശ്രദ്ധേയമായി.
വ്യക്തത
ഒരു ഡോക്യുഫിക്ഷനോട് നീതി പുലർത്താൻ കഴിയുന്നത് അവ വസ്തുതാപരമായി തന്നെ അവതരിപ്പിക്കുമ്പോഴാണ് ക്രിസ്റ്റോ ടോമി അതിൽ വിജയിച്ചോ?
കേവലം ഇമോഷണൽ ബ്ലെൻഡിങ് മാത്രമല്ല കറി ആൻഡ് സയനേഡ്. കൃത്യമായ പഠനത്തിലും, റീസർച്ചിലും ഊന്നിയാണ് അദ്ദേഹം ഇത് നിർമ്മിച്ചിരിക്കുന്നത്. ജോളിയുടെ കുടുംബാംഗങ്ങള്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം നിയമ വിദഗ്ധരും ജേണലിസ്റ്റുകളും ആക്ടിവിസ്റ്റും സൈക്കോളജിസ്റ്റും ഉള്‍പ്പെടെുളളവരുടെ അഭിപ്രായങ്ങളും, നീരിക്ഷണങ്ങളും കലർന്നാണ് കഥ മുന്നോട്ട് പോകുന്നത്.
ഒരു മണിക്കൂർ 38 മിനിറ്റ് നീണ്ടു നിൽക്കുന്ന ഡോക്യു്ഫിക്ഷൻ കാണാൻ ആരംഭിക്കുമ്പോൾ, അവസാനിക്കുന്നത് വരെ കണ്ണെടുക്കാൻ തോന്നിപ്പിക്കാത്ത തരത്തിൽ കഥ കാഴ്ചക്കാരനെ അവിടെ പിടിച്ചിരുത്തും. റോയിയുടെ ചേട്ടന്റെ പൊട്ടിക്കരച്ചിലിൽ ഇടറാതെയിരിക്കുന്ന ഒരൊറ്റ പ്രേക്ഷകന് പോലുമുണ്ടാകില്ല. തന്റെ അമ്മയാണ് ഈ 6 കൊലകളും ചെയ്തതെന്ന് തിരിച്ചറിഞ്ഞ ഒരു മകന്റെ വേദന ലേശവും ഗിമ്മിക്കുകളില്ലാതെ ഒപ്പിയെടുക്കുന്നതിൽ സംവിധയകാൻ വിജയിച്ചിരിക്കുന്നു. ഇങ്ങനെ ചിത്രത്തിലൂടെ നീളമുള്ള കഥാപാത്രങ്ങൾ പ്രേക്ഷക മനസിൽ ഇടംപിടിക്കും. ഇടയ്ക്കിടെ ഇതൊരു സിനിമയല്ല എന്നൊരു ചോദ്യം നമ്മളെ കുഴയ്ക്കും

ചിത്രത്തില്‍ ചില വാഹനങ്ങളുടെ പാസിങ് ഷോട്ടുകളും ലാന്‍ഡ് സ്‌കേപ്പുകളും വീടുകളും മറ്റും ചിത്രീകരിക്കുമ്പോള്‍ ഫ്രെയിം കോംപോസിഷനിലും മറ്റും സിനിമാറ്റിക് ക്വാളിറ്റി നിലനിര്‍ത്താന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്.
ഇരുപുറവും
ജോളിയെ പ്രതിനായികയായി ചിത്രീകരണം നടത്തിയപ്പോൾ, അവർക്ക് പറയാനുള്ളതെന്തായിരുന്നു എന്ന് കേൾക്കാൻ സംവിധയകാൻ മറന്നില്ല. ജോളിയുടെ വക്കീൽ ആളൂരിന്റെ ഭാഗവും കൂടി ഉൾപ്പെടുത്തിയാണ് അയാൾ മുന്നോട്ട് പോയത്. ഒരു മനുഷ്യന്റെ എമ്പതി എത്രയോ മൃദുലമാണെന്നു റോയിയുടെ സഹോദരി നമ്മൾക്ക് പഠിപ്പിച്ചു തരുന്നു.
തന്റെ സഹോദരനെയും, മാതാപിതാക്കളെയും കൊലപ്പെടുത്തിയ ജോളിയെ കാണാൻ രഞ്ജി പോയപ്പോൾ കാണുന്നത് ഇരുവശത്തും പോലീസുമായി കടന്നു വരുന്ന ജോളിയെ ആണ്. ഡോക്യു്ഫിക്ഷനിൽ രഞ്ജി വ്യക്തമാക്കുന്നു; എന്റെ വീട്ടിൽ ഇരുവശവും സെർവൻസുമായി നടന്ന അവരെ അങ്ങനെ അണ്ടപ്പോൾ എനിക്ക് ബുദ്ധിമുട്ടു തോന്നി. എത്ര ലളിതവും മനോഹരവുമായാണ് സംവിധായകൻ ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. കേട്ടിരിക്കുന്ന എല്ലാവർക്കും ഉള്ളു പിടയും. തൊട്ടടുത്ത സീനിൽ നിങ്ങളിത് എന്തിനു ചെയ്തു?എന്ന ചോദ്യം ജോളിക്ക് നേരെ ഉയർത്തുമ്പോൾ അവർ നൽകുന്ന മറുപടിയിൽ കാഴ്ചക്കാർക്ക് ദേഷ്യം ഇരച്ചു കയറും. ങ്ങനെ ഓരോ ഇടങ്ങളിലും വളരെ ബാലൻസിങ് ആയിട്ടാണ് ചിത്രീകരണം നടത്തിയിട്ടുള്ളത്.

വസ്തുതാപരതയുടെ അടിസ്ഥാന നിയമങ്ങള്‍ ലംഘിക്കാതെ, രണ്ടിനോടും നീതി പുലര്‍ത്തിക്കൊണ്ട് മികച്ച ഉള്ളടക്കം ഒരുക്കി പ്രേഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുക അൽപ്പം പ്രയാസമുള്ള പണിയാണ്. എന്നാൽ കറി ആന്റ് സയനേഡിന്റെ സംവിധയകാൻ ഇതിൽ വിജയിച്ചിരിക്കുന്നു.
















